Chennai : ഐപിഎല്ലിൽ (IPL 2021) ഇന്ന് പരിചയ സമ്പന്നതയും യുവത്വവും തമ്മിൽ ഏറ്റുമുട്ടും. സീസണിലെ മൂന്നാം ഘട്ട മത്സരത്തിൽ രോഹിത് ശർമ്മയുടെ (Rohit Sharma) മുംബൈ ഇന്ത്യൻസ് (Mumbai Indians) റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡൽഹി (Delhi Capitals) ക്യാപിറ്റൽസിനെ നേരിടും. ഇരു ടീമും മൂന്നാം ജയം തേടിയാണ് ഇന്ന് ചെന്നൈയിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
സീസൺ തോറ്റു കൊണ്ട് തുടങ്ങിയാൽ പിന്നെ ജയം മാത്രമെ മുംബൈക്കുള്ളു എന്ന ആരാധകരുടെ വിശ്വാസം കാത്ത് സൂക്ഷിക്കുകയാണ് രോഹിത് ശർമ്മ സംഘവും. ചെറിയ സ്കോറിങിലും മികച്ച രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുന്നതാണ് മുംബൈയുടെ മികവ്. അതേസമയം ബാറ്റിങിൽ മധ്യനിരയുടെ പ്രകടനമാണ് മുംബൈയെ വലയ്ക്കുന്നത്. പാണ്ഡ്യ സഹോദരന്മാർ ഫോമിലേക്കെത്താത് മുംബൈയുടെ സ്കോറിങിനെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
ALSO READ : MI vs SRH : ഐപിഎല്ലിൽ ഇന്ന് ആദ്യ ജയം തേടി സൺറൈസേഴ്സ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും
മുബൈയുടെ സാധ്യത ഇലവൻ
ക്രിസ് ലിൻ
രോഹിത് ശർമ്മ
സുര്യകുമാർ യാദവ്
ഇഷാൻ കിഷാൻ
ഹാർദിക് പാണ്ഡ്യ
കൃണാൽ പാണ്ഡ്യ
കീറോൺ പൊള്ളാർഡ്
രാഹുൽ ചഹർ
ജസ്പ്രിത് ബുമ്ര
ട്രന്റ് ബോൾട്ട്
മാർക്കോ ജാൻസൻ
മറിച്ച് റിഷഭ് പന്തിന്റെ കീഴിൽ മികച്ച ഒരു ബാറ്റിങ് നിരയാണ് ഡൽഹിക്കുള്ളത്. കഴിഞ്ഞ മത്സരത്തിൽ 195 റൺസ് ഡൽഹിയുടെ ബോളർമാർ വഴങ്ങിയെങ്കിലും അനയാസമാണ് ശിഖർ ധവാനും മാർക്കസ് സ്റ്റോണിസും ചേർന്ന് പഞ്ചാബിനെ തകർത്തത്. കഴിഞ്ഞ മത്സരം ഒഴിച്ച് ബാക്കിയുള്ളവയിൽ ഭേദപ്പെട്ട പ്രകടമായിരുന്നു ഡൽഹിയുടെ ബോളർമാർ കാഴ്ചവെച്ചത്. അവസരം വിനയോഗിക്കാത്ത സ്റ്റീവ് സ്മിത്തിനെ ഒഴുവാക്കിയേക്കും.
ഡൽഹിയുടെ ക്യാപിറ്റൽസ്
പൃഥ്വി ഷാ
ശിഖർ ധവാൻ
റിഷഭ് പന്ത്
മാർക്കസ് സ്റ്റോണിസ്
ലളിത് യാദവ്
ക്രിസ് വോക്സ്
ലുക്മാൻ മെറിവാലാ
രവിചന്ദ്രൻ അശ്വിൻ
കഗീസോ റബാഡാ
അമിത് മിശ്ര
അവേഷ് ഖാൻ
വൈകിട്ട് 7.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.