IPL 2021 RCB vs SRH : വിജയം തുടരാൻ ആർസിബിയും വിജയം കണ്ടെത്താൻ ഹൈദരാബാദും, ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലുളൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

 ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബോളിങ് തിരിഞ്ഞെടുത്തു. മലയാളി താരം ദേവദത്ത് പടിക്കൽ ആർസിബിയുടെ അന്തിമ ഇലവനിൽ ഇടം നേടി.

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 07:48 PM IST
  • ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ (David Warner) ബോളിങ് തിരിഞ്ഞെടുത്തു.
  • മലയാളി താരം ദേവദത്ത് പടിക്കൽ ആർസിബിയുടെ അന്തിമ ഇലവനിൽ ഇടം നേടി.
  • ആദ്യ മത്സരത്തിൽ എസ്ആർഎച്ച് പത്ത് റൺസിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റത്.
  • ഡെത്ത് ഓവറിലെ സ്കോറിങ് വേഗത ഇല്ലാഴ്മയാണ് ആദ്യ മത്സരത്തിൽ ഹൈദരാബാജ് നേരിട്ടത്.
IPL 2021 RCB vs SRH : വിജയം തുടരാൻ ആർസിബിയും വിജയം കണ്ടെത്താൻ ഹൈദരാബാദും, ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലുളൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും

Chennai : IPL 2021 സീസണിന്റെ രണ്ടാം റൗണ്ടിൽ ഇന്ന് വിരാട് കോലിയുടെ (Virat Kohli) നേതൃത്വത്തിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലുളൂരും സൺറൈസേഴ്സ് ഹൈദരാബും  തമ്മിൽ ഏറ്റമുട്ടും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ (David Warner) ബോളിങ് തിരിഞ്ഞെടുത്തു. മലയാളി താരം ദേവദത്ത് പടിക്കൽ ആർസിബിയുടെ അന്തിമ ഇലവനിൽ ഇടം നേടി.

ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ആർസിബി നേടിയ വിജയം തുടരാൻ തന്നെയാണ് വിരാട് കോലിയുടെ ലക്ഷ്യം. ബാറ്റിങിൽ നേരിടുന്ന ചില പ്രശ്നങ്ങൾ ഒഴുവാക്കി നിർത്തായാൽ കോലിയുടെ ടീമിന്റെ പ്രകടനം ശരാശരിക്ക് മുകളിൽ തന്നെ നിൽക്കും. കോവിഡ് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുന്ന ദേവദത്ത് പടിക്കൽ ആദ്യ ഇലവനിൽ ഇടം നേടിയതോടെ  മുന്നേറ്റം അൽപം കൂടി വേ​ഗത്തിലാകാനാകും സാധ്യത. 

ALSO READ : IPL 2021: ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ

ആദ്യ മത്സരത്തിലെ പോലെ വാഷിങ്ടൺ സുന്ദിറിനെയും പടിക്കലിനെയും ആയിരിക്കും ഓപ്പണിങ് ഇറക്കാൻ സാധ്യത. നായകൻ വിരാട് കോലി വൺ ഡൗൺ ഇറങ്ങി ബാറ്റിങ് ലൈനപ്പിന്റെ മധ്യനിരിയിൽ കൂടുതൽ ശക്തി ആർജിക്കാൻ തന്നെയായിരുക്കും കോലിയുടെ പദ്ധതി.

ALSO READ : IPL 2021 SRH vs KKR : സൺറൈസേഴ്സിനെ അവസാനം പിടിച്ച് കെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, KKR ന് പത്ത് റൺസ് വിജയം
 

ഐപിഎല്ലിലെ മികച്ച സ്ക്വാഡ് എന്ന് ടീം എന്ന് പ്രശസ്തയിൽ തന്നെയാണ് ഡേവിഡ് വാർണറുടെ ലക്ഷ്യം. പുതുതായി ജേസസൺ ഹോൾഡറെയാണ് അന്തിമ ഇലവനിൽ ഡേവിഡ് വാർണർ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ എസ്ആർഎച്ച് പത്ത് റൺസിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റത്. ഡെത്ത് ഓവറിലെ സ്കോറിങ് വേഗത ഇല്ലാഴ്മയാണ് ആദ്യ മത്സരത്തിൽ ഹൈദരാബാജ് നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News