മുംബൈ: ഐപിഎല്ലില്‍ ഇന്ന് ആവേശപ്പോരാട്ടം. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈയുടെ സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ അങ്കത്തിനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നേര്‍ക്കുനേര്‍ വരുന്നു എന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പോയിന്റ് പട്ടികയില്‍ പിന്‍നിരക്കാരായ ബെംഗളൂരുവിനും മുംബൈയ്ക്കും ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലുമാകില്ല. മൂന്ന് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം അവസാന മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മറുഭാഗത്ത്, അവസാന മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ബെംഗളൂരുവിന്റെ വരവ്.
ALSO READ: കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലേടാ? 'ജയിച്ച' കളി തോറ്റു, കാരണം സഞ്ജുവിന്റെ ഈ തീരുമാനങ്ങള്‍!
ഇരു ടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം നോക്കിയാല്‍ 2020ന് ശേഷം ബെംഗളൂരുവിനാണ് മേല്‍ക്കൈ. 7 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 5 മത്സരങ്ങളിലും ജയിച്ചത് ബെംഗളൂരുവാണ്. വാങ്കഡെ സ്റ്റേഡിയത്തിലെ സമീപകാല ചരിത്രം നോക്കിയാല്‍ അവസാനം കളിച്ച 10 മത്സരങ്ങളില്‍ 7 എണ്ണത്തിലും വിജയിച്ച മുംബൈ സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ചു. പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
മുംബൈ - ബെംഗളൂരു സാധ്യതാ ടീം
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (C), രജത് പാട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക് (WK), സൗരവ് ചൗഹാന്, റീസ് ടോപ്ലി, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍ [ഇംപാക്ട് സബ്: മഹിപാല്‍ ലോമോര്‍ / ആകാശ് ദീപ്].
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ഇഷാന് കിഷന് (WK), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (CC), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്സി, ജസ്പ്രീത് ബുംറ [ഇംപാക്ട് സബ്: ആകാശ് മധ്വാള്]
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.