ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ ഇറങ്ങുന്നത്. എട്ടാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. കൊൽക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
പോയിന്റ് ടേബിളിൽ നിലവിൽ ആദ്യ നാലിൽ ഇടംപിടിച്ച ചെന്നൈ മികച്ച ഫോമിലാണ്. 6 കളികളിൽ നിന്ന് 4 ജയങ്ങളുമായി ചെന്നൈ മൂന്നാം സ്ഥാനത്താണ്. അതേസമയം, കൊൽക്കത്തയ്ക്കാകട്ടെ 6 മത്സരങ്ങളിൽ 2 ജയം മാത്രമാണുള്ളത്. സീസൺ ഏകദേശം പകുതി വഴി പിന്നിട്ടിരിക്കവെ കൊൽക്കത്തയ്ക്ക് തിരിച്ചുവരാൻ ഇന്ന് മത്സരത്തിൽ വിജയിച്ചേ തീരൂ.
ALSO READ: ഇന്ന് സൂപ്പര്‍ സണ്‍ഡേ; കോഹ്ലിയും സഞ്ജുവും നേര്‍ക്കുനേര്‍
ചെന്നൈ നിരയിൽ ബെൻ സ്റ്റോക്സ് പരിക്കിൽ നിന്ന് മുക്തനായതായാണ് വിവരം. നെറ്റ്സിൽ സ്റ്റോക്സ് ഏറെ നേരം ബാറ്റ് ചെയ്തിരുന്നു. എന്നാൽ പ്ലെയിംഗ് 11-ൽ മാറ്റങ്ങൾ വരുത്താൻ ധോണി തയ്യാറാകാനിടയില്ല. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ അദ്ദേഹം യുവ പേസർമാരെ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈഡൻ ഗാർഡൻസിലെ പിച്ച് സ്പിന്നർമാരെയും പേസർമാരെയും ഒരപോലെ തുണയ്ക്കുമെന്നതിനാൽ മഹേഷ് തീക്ഷണയെയോ മൊയിൻ അലിയെയോ ഒഴിവാക്കാൻ സാധ്യത കുറവാണ്.
മറുഭാഗത്ത്, പ്ലെയിംഗ് 11-ൽ സ്ഥാനം ലഭിച്ച ജേസൺ റോയിയിൽ നിന്ന് മികച്ച പ്രകടനമാണ് കൊൽക്കത്ത പ്രതീക്ഷിക്കുന്നത്. ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി തുടങ്ങിയവർ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതാണ് കൊൽക്കത്തയ്ക്ക് തലവേദനയാകുന്നത്.
സാധ്യതാ ടീം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : ജേസൺ റോയ്, എൻ ജഗദീശൻ (WK), വെങ്കിടേഷ് അയ്യർ/സുയാഷ് ശർമ, നിതീഷ് റാണ (C), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി
ചെന്നൈ സൂപ്പർ കിംഗ്സ് : റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു/മതീഷ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (C&WK), മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിംഗ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...