കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരിയായ മകള്‍ ജൂലിയെറ്റ അന്തരിച്ചു. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗമാണ് ജൂലിയെറ്റിന്റെ മരണത്തിന് കാരണമായത്.
ശ്വാസകോശത്തേയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന അസുഖമാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന ജൂലിയെറ്റ് ഏപ്രില്‍ ഒമ്പതിനായിരുന്നു മരണപ്പെട്ടത്. മകളുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ചിരുന്ന ആളാണ് ലൂണ. അദ്ദേഹത്തിന്റെ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ലൂണയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...