മൂന്നാം ടി 20യിൽ ഋഷഭ് പന്ത് ഓപ്പണറായേക്കും ; ചരിത്രം കുറിക്കാനൊരുങ്ങി ടീം ഇന്ത്യ

ആദ്യ രണ്ട് ട്വന്റി20യിലും ജയം പിടിച്ച് ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു  

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 11:19 AM IST
  • രാഹുലിനും കോഹ്ലിക്കും വിശ്രമം നല്‍കിയാണ് അവസാന ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുന്നത്
  • മികച്ച ഫോമിലുള്ള ദീപക് ചാഹര്‍ ടീമില്‍ തുടരും
  • ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത
മൂന്നാം ടി 20യിൽ ഋഷഭ് പന്ത് ഓപ്പണറായേക്കും ; ചരിത്രം കുറിക്കാനൊരുങ്ങി ടീം ഇന്ത്യ

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ രണ്ട് ട്വന്റി20യിലും ജയം പിടിച്ച് ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാന്‍ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ബവുമ ഉള്‍പ്പെടെയുള്ളവരുടെ ഫോമില്ലായ്മ സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയാണ്.

 ഇന്ത്യന്‍ മണ്ണില്‍ വെച്ച് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ട്വന്റി20 പരമ്പര നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന നാണക്കേട് ഈ പരമ്പരയോടെ രോഹിത്തും കൂട്ടരും കഴുകി കളഞ്ഞു. രാഹുലിനും കോഹ് ലിക്കും വിശ്രമം നല്‍കിയാണ് അവസാന ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത.എന്നാൽ ബൗളിംഗ്  ഡിപാർട്ട്മെന്റിൽ ഇപ്പോഴും ആശങ്കകൾ ബാക്കിയാണ്. തിരുവനന്തപുരത്ത് ഗംഭീര പ്രകടനം നടത്തിയ അർഷ്ദീപ് സിങ് ഗുവാഹത്തിയിൽ തന്റെ ആദ്യ ഓവർ 2 വിക്കറ്റോടെ തുടങ്ങിയെങ്കിലും മൊത്തത്തിൽ 62 റൺസ് വഴങ്ങി.

ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും ലോകകപ്പ് കണക്കിലെടുത്ത് ഹര്‍ഷല്‍ പട്ടേലിന് വീണ്ടും അവസരം കൊടുത്തേക്കും. മികച്ച ഫോമിലുള്ള  ദീപക് ചാഹര്‍ ടീമില്‍ തുടരും. യുസ്‌വേന്ദ്ര ചാഹലോ മുഹമ്മദ് സിറാജോ പതിനൊന്നാമനായി ടീമിലെത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News