ചെന്നൈ ഏകദിനത്തിലും ഗോൾഡൻ ഡക്കുമായി ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവ്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ പുറത്തായ താരം ചെന്നൈയിൽ ഗോൾഡൻ ഡക്ക് സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്കിന്റെ പേസിന്റെ മുന്നിൽ എൽബിഡബ്ലിയുവിലൂടെ പുറത്തായ മുംബൈ ഇന്ത്യൻസ് താരം ചെപ്പോക്കിൽ സ്പിന്നർ ആഷ്ടൺ അഗറിന്റെ പന്തിൽ ബോൾഡാകുകയായിരിന്നു. ഒരു ഏകദിന പരമ്പരയിൽ മുഴുവൻ മത്സരങ്ങളും ഗോൾഡൻ ഡക്കിൽ പുറത്താകുന്ന ആദ്യ താരമായി സൂര്യകുമാർ.
54 റൺസെടുത്ത് വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ഏഴാമത്തെ ബാറ്ററായിട്ടാണ് സൂര്യകുമാർ യാദവ് ക്രീസിലെത്തുന്നത്. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാറിന് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ താരം ഗോൾഡൻ ഡക്കിൽ പുറത്തായതോടെ സൂര്യകുമാറിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ലോങ് ഫോർമാറ്റിൽ താരം ഉൾപ്പെടുത്തുന്നതിൽ പകരം സഞ്ജു സാംസണിന് അവസരം നൽകണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.
Feel for SKY, nothing going right in ODI. pic.twitter.com/QZ37ZSYEdi
— Johns. (@CricCrazyJohns) March 22, 2023
ALSO READ : IPL 2023 : ഐപിഎല്ലിന് തൊട്ടുമുമ്പ് കെകെആറിന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് സീസൺ മുഴുവൻ നഷ്ടമാകും
Suryakumar Yadav in the ODI series vs Australia:
First ODI - 0(1)
Second ODI - 0(1)
Third ODI - 0(1)— Johns. (@CricCrazyJohns) March 22, 2023
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 269 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്കെതിരെ ഉയർത്തിയിരിക്കുന്നത്. 47 റൺസെടുത്ത മിച്ചൽ മാർഷാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ വീതം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...