T20 World Cup: ലോകകപ്പിലെ ആദ്യ അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളികൾ അയർലൻഡ്

പരിശീലന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ബം​ഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയത്. റിഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 11:34 AM IST
  • ന്യൂയോർക്കിലെ പിച്ചും സാഹചര്യങ്ങളും പ്രവചനാതീതമായി തുടരുന്നത് ഇന്ത്യക്ക് ആശങ്ക നൽകുന്നതാണ്.
  • നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ച് ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചാണെന്ന് കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക - ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന് ഉറപ്പായതാണ്.
T20 World Cup: ലോകകപ്പിലെ ആദ്യ അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളികൾ അയർലൻഡ്

ന്യൂയോർക്ക്: ഒമ്പതാം ട്വൻ്റി-20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. അയർലൻഡാണ് എതിരാളികൾ. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. 11 വർഷമായി നീളുന്ന ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഈ ലോകകപ്പിന് ഇറങ്ങുന്നത്. ശക്തൻമാരെ അട്ടിമറിച്ച് ശീലമുള്ള അയർലൻഡിനെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 

​ഗ്രൂപ്പ് 'എ'യിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. ന്യൂയോർക്കിലെ പിച്ചും സാഹചര്യങ്ങളും പ്രവചനാതീതമായി തുടരുന്നത് ഇന്ത്യക്ക് ആശങ്ക നൽകുന്നതാണ്. നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ച് ബൗളർമാരെ പിന്തുണയ്ക്കുന്ന പിച്ചാണെന്ന് കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക - ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന് ഉറപ്പായതാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 17-ാം ഓവറിലാണ് വിജയലക്ഷ്യം മറികടക്കാനായത്. പേസ് ബൗളർമാരെയും സ്പിന്നേഴ്സിനെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് ഇത്. പരിശീലന മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചത് ഇതേ ​ഗ്രൗണ്ടിലാണെന്ന ആത്മവിശ്വാസം ഇന്ത്യക്കുണ്ടാകും. 

Also Read: Pannyan Raveendran: രണ്ട് കോടീശ്വരന്മാരുടെ ഇടയ്ക്കായിരുന്നു ഞാൻ; പണമൊഴുക്ക് ഫലത്തെ സ്വാധീനിച്ചു; ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

 

പരിശീലന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ബം​ഗ്ലാദേശിനെതിരെ വിജയം കരസ്ഥമാക്കിയത്. റിഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. ഓപ്പണറായി ഇന്നിം​ഗ്സ് ആരംഭിക്കാൻ അവസരം കിട്ടിയിട്ടും മലയാളി താരം സഞ്ജു സാംസണിന് തിളങ്ങാനായില്ല. ടീമിലുണ്ടെങ്കിലും പ്ലെയിം​ഗ് ഇലവനിൽ സഞ്ജുവിന് സ്ഥാനമുണ്ടാകുമോ എന്നതിൽ ഉറപ്പില്ല. വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമാകാനാണ് സാധ്യത. സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർ മധ്യനിരയിൽ ഉറപ്പായി കഴിഞ്ഞു. ഒരും ഇടംകൈയ്യൻ ബാറ്റ്സ്മാൻ എന്ന നിലയിൽ ജെയ്സ്വാളിനോ ശിവം ദൂബെയ്ക്കോ അവസരം ലഭിച്ചേക്കാം. ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നീ സ്പിന്നർമാരിൽ ആർക്കൊക്കെയാണ് അവസരം ലഭിക്കുക എന്ന കണ്ടറിയാം. ബുമ്ര, ഹർഷദിപ് സിം​ഗ്, സിറാജ് എന്നിവരാണ് ഇന്ത്യയുടെ പേസർമാ‌ർ. 

പോൾ സ്റ്റർലിം​ഗ് നയിക്കുന്ന അയർലൻഡ് ടീം പേപ്പറിൽ ശക്തർ അല്ലെങ്കിൽ കൂടി ഏത് നിമിഷവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള ടീമാണ്. ടി-20ൽ ഇന്ത്യയും അയ‌ർലൻഡും ഏഴ് തവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും ഇന്ത്യക്ക് തന്നെയായിരുന്നു ജയം. ഐപിഎല്ലിലെ പോലെ ഹൈ-സ്കോറിം​ഗ് മാച്ചുകൾക്കുള്ള സാധ്യതകൾ ഈ ലോകകപ്പ് മത്സരങ്ങളിൽ ഉണ്ടായേക്കില്ല എന്ന സൂചനകളുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News