Chennai : England നെതിരെയുള്ള ലിമറ്റഡ് ഓവർ മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ഭാര്യയ്ക്കും കുഞ്ഞ് മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പേസ് ബോളർ T Natarajan. 2020 നവംബറിലായിരുന്നു നടരാജൻ പെൺകുഞ്ഞ് പിറന്നത്. എന്നാൽ UAE യിൽ നടന്ന IPL 2020 ല്ലും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം കാരണം നടരാജന് തന്റെ കുഞ്ഞിനോടൊപ്പം നല്ലൊരു സമയം ചിലവഴിക്കാൻ ലഭിച്ചില്ലായിരുന്നു. ഓസ്ട്രേലിയിൽ ഇന്ത്യക്ക് ലഭിച്ച മികച്ചൊരു ജയം നേടി നാട്ടിലെത്തിയതിന് ശേഷമാണ് നടരാജൻ തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം ലഭിച്ചത്.
Our little angel Hanvika You are our life’s most beautiful https://t.co/SbBd57woyb are the reason why our life is so much happier.Thank you laddu for choosing us as ur parents.we love u always and forever #4monthold#daughtersarethebest #familyiseverything pic.twitter.com/nB98ehE5f9
— Natarajan (@Natarajan_91) February 22, 2021
കഴിഞ്ഞ ദിവസമാണ് നടരാജൻ ഭാര്യയ്ക്കും മകളോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെക്കുന്നത്. "ഞങ്ങളുടെ കുഞ്ഞ് മാലാഖ ഹൻവികാ, ഞങ്ങളുടെ ജീവിതത്തിൽ ലഭിച്ച ഏറ്റവും സുന്ദരമായ സമ്മാനം. ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കാൻ കാരണം നീ ആണ്. താങ്ക്യൂ ലഡു ഞങ്ങളെ മാതാപിതാക്കളായി തെരഞ്ഞെടുത്തതിന് ഞങ്ങൾ എപ്പോഴും എന്നേന്നും നിന്നെ സ്നേഹിക്കുന്ന" നടരാജൻ ട്വിറ്ററിൽ കുറിച്ചു.
ALSO READ: IND vs ENG : ചരിത്രനേട്ടം കുറിക്കാൻ നാളെ Ishant Sharma Motera Sardar Patel Stadium ത്തിൽ ഇറങ്ങുന്നു
ഐപിഎൽ 2020 ൽ സൺറൈസേഴ്സിന്റെ ബാക്ക്ആപ്പ് പേസ് ബോളറായിട്ടാണ് നടരാജൻ യുഎഇലേക്ക് പറക്കുന്നത്. നെറ്റ് പ്രക്ടീസിൽ മികച്ച രീതിയിൽ ബോൾ ചെയ്യുന്നത് കണ്ടെത്തിയ നടരാജനെ SRH ടീം മാനേജ്മെന്റെ മത്സരത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. തുടർന്ന് സീസണിലെ എല്ലാ മത്സരങ്ങളിൽ കളിച്ച് തമിഴ്നാട് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടർന്ന് നടരാജനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ ടീമിനൊപ്പം നെറ്റ് ബോളറായി ഇടം നേടുകയും ചെയ്തു. ശേഷം മറ്റൊരു തമിഴ്നാട് താരമായ വരുൺ ചക്രവർത്തി പരിക്കേറ്റ് ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ നടരാജന് ഇന്ത്യൻ ടീം സ്ക്വാഡിൽ ഇടം നേടുകയും ചെയ്തു.
ALSO READ: Australia ക്കെതിരെ ടീമിൽ ഇടം നേടിയില്ല, Suryakumar Yadav നേരെ Beach ലേക്ക് അങ്ങ് പോയി
തുടർന്ന് ട്വന്റി20യിലും ഏകദിനത്തിലും നടരാജൻ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വീണ്ടും അവസരങ്ങൾ നടരാജന് മുന്നിൽ തുറക്കപ്പെടുകയായിരുന്നു. ഇന്ത്യയിലെ മുൻനിര ബോളർമാർ പരിക്കേറ്റ് പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ നടരാജൻ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം മൂന്ന് ഫാർമിറ്റിലും ഒരൊറ്റ പര്യടനത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.