ഹെയര്‍ സ്റ്റൈലില്‍ ആരാണ് മുമ്പൻ? ക്രിക്കറ്റ് പ്രേമികളോട് ബിസിസിഐയുടെ ചോദ്യം!!

ലോകകപ്പില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 

Last Updated : Jun 20, 2019, 06:45 PM IST
ഹെയര്‍ സ്റ്റൈലില്‍ ആരാണ് മുമ്പൻ? ക്രിക്കറ്റ് പ്രേമികളോട് ബിസിസിഐയുടെ ചോദ്യം!!

ലോകകപ്പില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 

ടീമംഗങ്ങള്‍ എന്തു ചെയ്താലും ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് വാര്‍ത്തയാണ്. പ്രത്യകിച്ച് ക്യാപ്റ്റന്‍ കൂള്‍ ധോണിയായാലോ... പിന്നെ പറയുകയും വേണ്ട... 

ഇന്ത്യന്‍ ടീമില്‍ എത്തിയത് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും ശ്രദ്ധിച്ചിരുന്ന ഒന്നാണ് ധോണിയുടെ ഹെയര്‍ സ്റ്റൈല്‍. ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്ന കാലത്തേ ധോണിയുടെ നീണ്ട മുടി വളരെ ആകര്‍ഷകമായിരുന്നു...

എന്നാല്‍, കരിയറിന് ദൈര്‍ഘ്യമേറിയപ്പോള്‍ മുടിയുടെ നീളം കുറഞ്ഞു എന്നുവേണം കരുതാന്‍... 

ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നത് ക്രിക്കറ്റ് താരങ്ങള്‍ നടത്തിയ ഹെയര്‍ കട്ട്‌ ആണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ എന്നിവരാണ്‌ പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുന്നത്. ആലിം ഹെയര്‍ & റ്റാറ്റൂ ലോന്‍ജിലാണ് നാല് പേരും പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുന്നത്. 

എന്നാല്‍ നാല് പേരുടെയും ഹെയര്‍ സ്റ്റൈല്‍ ബിസിസിഐയും വാര്‍ത്തയാക്കിയിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളുടെ ഹെയർ സ്റ്റൈലിൽ ക്രിക്കറ്റ് ആരാധകരോട് അഭിപ്രായം തേടിയിരിക്കുകയാണ് ബിസിസിഐ!!

നാലുപേരുടെയും ഫോട്ടോ പോസ്റ്റ്‌ ചെയ്ത ബിസിസിഐ ആരുടേതാണ് കൂളെസ്റ്റ് ഹെയർകട്ട്?’ എന്നാണ് ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്‌.

ബിസിസിഐയുടെ ചോദ്യം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. നാലുപേര്‍ക്കും ആരാധകര്‍ വന്‍ പിന്തുണ നല്‍കിയെങ്കിലും ധോണിക്കു തന്നെയാണ് മുടിവെട്ടിന്‍റെ കാര്യത്തിൽ കൂടുതൽ ആരാധകർ. പ്രമുഖ ഹെയർ സ്റ്റൈ‍ലിസ്റ്റായ അലിം ഹക്കീമാണ് ഇന്ത്യൻ താരങ്ങളുടെ പുതിയ ഹെയർ സ്റ്റൈലിനു പിന്നിൽ.

 

 

Trending News