​India vs England 3rd test: പൂജാരയുടെ പോരാട്ടത്തിൽ ഇന്ത്യ കുതിക്കുന്നു

ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ്‌. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 432 റണ്ണിന്‌ ഓള്‍ഔട്ടാക്കിയ ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടിന്‌ 215 റണ്ണെന്ന നിലയിലാണ്‌. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2021, 10:16 AM IST
  • മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ തിരിച്ചുവരവ്.
  • മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിൽ.
  • പൂജാരയ്ക്കും രോ​​ഹിത് ശ‌ർമയ്ക്കും അർധ സെഞ്ച്വറി.
​India vs England 3rd test: പൂജാരയുടെ പോരാട്ടത്തിൽ ഇന്ത്യ കുതിക്കുന്നു

ലീഡ്സ്‌: ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ (Leads) നടക്കുന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ (India) തിരിച്ചുവരവ്‌. മൂന്നാം ദിവസം ഇന്ത്യയുടെ തോൽവി പോലും പ്രവചിച്ചവരെ ഞെട്ടിച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നത്. ഒന്നാം ഇന്നിങ്സിൽ വെറും 78 റൺസിന് ഓൾഔട്ടായ (All Out) ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ (Second Innings) രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്.  

91 റൺസോടെ ചേതേശ്വർ പൂജാരയും 45 റൺസോടെ നായകൻ വിരാട് കോ​ഹ്ലിയുമാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും 99 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓപ്പണർമാരായ കെ.എൽ. രാഹുൽ (എട്ട്), രോഹിത് ശർമ (59) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡിനെക്കാൾ 139 റൺസ് പിന്നിലാണ് ഇന്ത്യ.

Also Read: ​India vs England: ലോ‌ർഡ്സിലെ ഹീറോകൾ ലീഡ്സിൽ സീറോ; തകർന്നടിഞ്ഞ് ഇന്ത്യ, ഇം​ഗ്ലണ്ടിന് ലീഡ്

 

മൂന്നാം ദിനത്തിന്റെ ആദ്യ സെഷനിൽ ഇംഗ്ലണ്ടിന്റെ ശേഷിച്ച രണ്ടു വിക്കറ്റുകൾ കൂടി വീഴ്ത്തി അവരുടെ ഒന്നാം ഇന്നിങ്സ് 432 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ വഴങ്ങിയത് 354 റൺസിന്റെ കൂറ്റൻ ലീഡാണ്. സെഞ്ച്വറി നേടിയ നായകന്‍ ജോ റൂട്ടിന്റെയും അര്‍ധസെഞ്ച്വറി നേടിയ റോറി ബേണ്‍സിന്റെയും ഹസീബ് അഹമ്മദിന്റെയും ഡേവിഡ് മലാന്റെയും ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്കോർ 34 ല്‍ നില്‍ക്കേ രാഹുല്‍ മടങ്ങി. ക്രെയ്‌ഗ് ഓവര്‍ടണിന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് രാഹുല്‍ പുറത്തായത്‌. പരമ്പരയില്‍ മികച്ച ഇന്നിങ്സുകൾ കാഴ്ചവയ്ക്കാൻ കഴിയാത്ത പൂജാരയും രോഹിതും ഏകദിന ശൈലിയിലാണ് ബാറ്റ്‌ വീശിയത്. രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 111 പന്തില്‍ 50 കടന്നു. രോഹിത്‌ 125 പന്തില്‍ അര്‍ധ സെഞ്ച്വറി കടന്നു. 156 പന്തുകള്‍ നേരിട്ട രോഹിത്‌ ഒരു സിക്‌സറും ഏഴ്‌ ഫോറുകളും അടക്കമാണ് 59 റൺസ് നേടിയത്. രോഹിതിനെ ഒലി റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 

Also Read: India vs England മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യക്ക് വേണ്ടി ടെസ്‌റ്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച നാലാമത്തെ താരമാണ് രോഹിത്‌. 62 സിക്‌സറുകളാണ്‌ അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്‌. ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനെയാണ്‌ രോഹിത്‌ പിന്നിലാക്കിയത്‌. കപില്‍ ആകെ 61 സിക്‌സറുകളടിച്ചിട്ടുണ്ട്. രോഹിത്തിനു മുന്നിലുള്ളത്‌ മൂന്നു പേര്‍ മാത്രമാണ്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 69 സിക്‌സറുകളുമായും മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്‌ 90 സിക്‌സറുകളുമായും മുന്‍ നായകന്‍ എം.എസ്‌. ധോണി 78 സിക്‌സറുകളുമായും മുന്നിലുണ്ട്‌. 

അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാകൂ. മത്സരം സമനിലയിലാക്കാനായിരിക്കും (Draw) ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ (Indian batsman) ശ്രമിക്കുക. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിര വലിയ പരാജയമായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News