Smartphones 2021| ഇന്ത്യയിലുണ്ടാക്കാതെ ഇന്ത്യയിൽ വിറ്റ ചില സ്മാർട്ട് ഫോണുകൾ, ഹിറ്റായത് ഇങ്ങിനെ

ഗംഭീര സ്മാർട്ട് ഫോണുകളുടെ വർഷം കൂടിയായിരുന്നു 2021. ഇൻറർ നാഷണൽ മാർക്കറ്റിലടക്കം ഗംഗീര വിൽപ്പനയുണ്ടായിരുന്ന ഫോണുകൾ പലതും നിർമ്മിച്ചത് പക്ഷെ ഇന്ത്യയിലായിരുന്നില്ല. അവയാണ് താഴെ പറയുന്നവ.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 12:34 PM IST
  • ഗംഗീര വിൽപ്പനയുണ്ടായിരുന്ന ഫോണുകൾ പലതും നിർമ്മിച്ചത് പക്ഷെ ഇന്ത്യയിലല്ല
  • ഗൂഗിളിന് പ്രചാരം നൽകിയത് പിക്സലിൻറെ വരവ്
  • ഷവോമി ബജറ്റ് ഫ്രണ്ടലിയും 5g വേർഷനുകളും
Smartphones 2021| ഇന്ത്യയിലുണ്ടാക്കാതെ ഇന്ത്യയിൽ വിറ്റ ചില സ്മാർട്ട് ഫോണുകൾ, ഹിറ്റായത് ഇങ്ങിനെ

ഗംഭീര സ്മാർട്ട് ഫോണുകളുടെ വർഷം കൂടിയായിരുന്നു 2021. ഇൻറർ നാഷണൽ മാർക്കറ്റിലടക്കം ഗംഗീര വിൽപ്പനയുണ്ടായിരുന്ന ഫോണുകൾ പലതും നിർമ്മിച്ചത് പക്ഷെ ഇന്ത്യയിലായിരുന്നില്ല. അവയാണ് താഴെ പറയുന്നവ.

Google Pixel

ഗൂഗിളിൻറെ ഫോണുകളിൽ ഏറ്റവും അധികം ആവശ്യക്കാരുണ്ടായ ഫോണുകളായിരുന്നു ഇത്. ചൈനയിലായിരുന്നു ഫോണുകൾ നിർമ്മിക്കുന്നത്. ആദ്യം ഇത് വിയറ്റ്നാമിൽ ആയിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. 30000 റേഞ്ചും ഗൂഗിളിൻറെ ഫ്ലാഗ്ഷിപ്പും ഫോണുകൾ ഹിറ്റാക്കി

Also Read: WhatsApp ന് കൈ പൊള്ളി; പുതിയ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ

Xiaomi

കുറച്ച് വർഷങ്ങളായി തന്നെ നിരവധി ആവശ്യക്കാരുള്ള ഫോണുകളാണ് ഷവോമിയുടേത്. പ്രീമിയം ഫോണുകളായ  Mi 10, Mi 11 അൾട്രാ എന്നീ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നവയല്ല. എന്നാൽ 5G വേർഷനുകളും, ബജറ്റ് ഫ്രണ്ട്ലി ആയതിനാലും ഒാൺലൈനുകളിൽ മികച്ച വിൽപ്പനയായിരുന്നു.

ASUS

തായ് വാൻ കമ്പനിയാണ് അസ്യൂസ്. സെൻ ഫോൺ സീരിസുകൾക്കൊക്കെ ശേഷം  പ്രീമിയം സെഗമെൻറുകളിൽ കമ്പനി പുറത്തിറക്കിയത് ASUS 6Z ആണ്. ഇതും ഇന്ത്യൻ നിർമ്മിതമല്ല. ഇതിൻറെ 7 സീരിസും കമ്പനി ഇന്ത്യയിലേക്ക് എത്തിക്കില്ല.

Oppo

Find X2 Pro 2020-ൽ ലോഞ്ച് ചെയ്യാതിരുന്നതിനാൽ തന്നെ റെനോ സീരിസുകളാണ് 2021-ൽ കമ്പനി പ്രമോട്ട് ചെയ്ത ഫോൺ. മികച്ച ഫീച്ചറുകളുമായുള്ള ഫോൺ പക്ഷെ ഇന്ത്യയിലല്ല നിർമ്മിച്ചത്. റെനോയുടെ ഹാൻഡി, സ്റ്റൈലിഷ് ലുക്കാണ് നിരവധി പേരെ ആകർഷിച്ച ഘടകം.

Also Read: WhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല

OnePlus

OnePlus Nord N200 5G ഇന്ത്യയിലെത്തിയതോടെ  ആവശ്യക്കാരും ഫോണിന് ഏറിയിരുന്നു. കാര്യം നിർമ്മാണം ചൈനയാണെങ്കിലും വൺ പ്ലസ് നോർഡിന് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

  

Trending News