ന്യൂഡൽഹി: നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും വളരെ ജനപ്രിയമായ OTT പ്ലാറ്റ്‌ഫോമുകളാണ്. നിങ്ങൾക്കും ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സബ്സ്ക്രിപ്ഷൻ തികച്ചും സൗജന്യമായി എളുപ്പത്തിൽ ലഭിക്കും. ഇതെങ്ങനെയാണെന്ന് പരിശോധിക്കാം.
എയർടെൽ 1199 പോസ്റ്റ്പെയ്ഡ് പ്ലാൻ-
എയർടെൽ 1199 പോസ്റ്റ്പെയ്ഡ് പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് നിരവധി സൗകര്യങ്ങൾ ഇതിൽ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. Netflix, Amazon Prime, Disney + Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ ഇതിൽ തികച്ചും സൗജന്യമാണ്. ഈ പ്ലാൻ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കും. കൂടാതെ പ്രതിദിനം 100 എസ്എംഎസും നൽകുന്നു.
ജിയോ 399 പോസ്റ്റ്‌പെയ്ഡ് പ്ലാൻ-
കുറഞ്ഞ വിലയിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിലേക്കും ആമസോൺ പ്രൈമിലേക്കും സബ്‌സ്‌ക്രിപ്ഷൻ വേണമെങ്കിൽ, ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. കാരണം Netflix, Amazon Prime സബ്‌സ്‌ക്രിപ്‌ഷൻ വെറും 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് ലഭ്യമാകും. ഇതോടൊപ്പം നിങ്ങൾക്ക് 5G ഡാറ്റയും നൽകുന്നു. ആമസോൺ പ്രൈം വീഡിയോ 1 വർഷത്തേക്ക് ഇതിൽ ലഭ്യമാണ്. ഈ പ്ലാൻ 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
VI 501 പോസ്റ്റ്‌പെയ്ഡ് പ്ലാൻ-
വോഡഫോൺ-ഐഡിയ പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ പട്ടികയിൽ ഈ പ്ലാൻ വളരെ മികച്ചതാണ്. കാരണം ഇതിൽ നിങ്ങൾക്ക് ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകിയിട്ടുണ്ട്. VI ഒരു പ്ലാനിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും. എന്നാൽ ഇതിൽ നിങ്ങൾക്ക് അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റയുടെ സൗകര്യം ലഭിക്കും. ഇതോടൊപ്പം 90 ജിബി ഡാറ്റയും ഇതിൽ വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്ലാനുകളേയും അപേക്ഷിച്ച്, കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...