Harley Davidson - Hero: ഇന്ത്യയിൽ കൂടുതൽ ഹാർലി മോഡലുകൾ ഉടൻ? ഹീറോയുമായുള്ള കൂട്ടുകെട്ടിൽ ഹാപ്പിയായി ഹാർലി

ഹാർലി ഡേവിഡ്സണിൻ്റെ ഏറ്റവും വില കുറഞ്ഞതും കരുത്ത് കുറഞ്ഞതുമായ വാഹനമാണ് എക്സ് 440. 440 സിസി ഓയിൽ കൂൾഡ് സിം​ഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2024, 05:23 PM IST
  • 2020ൽ ഇന്ത്യൻ വിപണിയോട് വിടപറഞ്ഞ ഹാർലി ഡേവിഡ്സൺ ആ വർഷം തന്നെ ഹീറോ മോട്ടോകോർപ്പിനോട് ഒപ്പം കൂട്ടുകെട്ടിൽ ഏർപ്പെടുകയും കഴിഞ്ഞ വർഷം എക്സ് 440 പുറത്തിറക്കുകയുമായിരുന്നു.
  • ഇതുമൂലം ഹാർലിക്ക് ഇന്ത്യൻ മാർക്കറ്റിലേക്ക് ഒരു റീ-എൻട്രി ലഭിക്കുകയും അതൊടൊപ്പം ഹീറോയ്ക്ക് ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു.
Harley Davidson - Hero: ഇന്ത്യയിൽ കൂടുതൽ ഹാർലി മോഡലുകൾ ഉടൻ? ഹീറോയുമായുള്ള കൂട്ടുകെട്ടിൽ ഹാപ്പിയായി ഹാർലി

ഹാർലി ഡേവിഡ്സൺ - ഹീറോ മോട്ടോകോർപ്പ് കൂട്ടുകെട്ടിൽ കൂടുതൽ അമേരിക്കൻ മോട്ടോർസൈക്കിളുകൾ ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഹാർലി - ഹീറോ കൂട്ടുകെട്ടിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ആ​ദ്യ വാഹനമായ എക്സ്-440ക്ക് ലഭിച്ച മികച്ച സ്വീകാര്യതയിൽ ഹാർലി ഡേവിഡ്സൺ തൃപ്തരാണെന്നാണ് വിലയിരുത്തൽ. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറിലും ഇരു കമ്പനികളും ധാരണയായേക്കുമെന്നാണ് സൂചന. ഈ ബൈക്കുകൾ പ്രാദേശികമായി വിൽക്കുകയും വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യാം.

2020ൽ ഇന്ത്യൻ വിപണിയോട് വിടപറഞ്ഞ ഹാർലി ഡേവിഡ്സൺ ആ വർഷം തന്നെ ഹീറോ മോട്ടോകോർപ്പിനോട് ഒപ്പം കൂട്ടുകെട്ടിൽ ഏർപ്പെടുകയും കഴിഞ്ഞ വർഷം എക്സ് 440 പുറത്തിറക്കുകയുമായിരുന്നു. ഇതുമൂലം ഹാർലിക്ക് ഇന്ത്യൻ മാർക്കറ്റിലേക്ക് ഒരു റീ-എൻട്രി ലഭിക്കുകയും അതൊടൊപ്പം ഹീറോയ്ക്ക് ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ആദ്യ വാഹനം എക്സ് 440 രാജസ്ഥാനിലെ നീമ്രാനയിലെ പ്ലാൻ്റിലാണ് നിർമിക്കുന്നത്.  ഇന്ത്യയിൽ ഹാർലി ബൈക്കുകളുടെയും, സ്പെയർ പാർട്സ്, ആക്‌സസറികൾ എന്നിവയുടെ വിൽപ്പനയും, സർവീസും രാജ്യത്തെ ഏറ്റവും വലിയ ടൂ വീലർ കമ്പനിയായ ഹീറോ മോട്ടോകോർപ്പിന് തന്നെയാണ്.  

Also Read: Jio recharge plans: വെറും ഒരു മാസത്തെ റീചാർജിന്റെ കാശിന് 3 മാസം സുഖിക്കാം! ജിയോയുടെ ഈ പ്ലാൻ സൂപ്പറാണ്!

 

ഹാർലി ഡേവിഡ്സണിൻ്റെ ഏറ്റവും വില കുറഞ്ഞതും കരുത്ത് കുറഞ്ഞതുമായ വാഹനമാണ് എക്സ് 440. 440 സിസി ഓയിൽ കൂൾഡ് സിം​ഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഡെനീം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയൻ്റുകളാണ് വാഹനത്തിലുള്ളത്. 2.40 ലക്ഷം മുതൽ 2.80 ലക്ഷം വരെയാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില. സിക്സ് സ്പീഡ് ട്രാൻസ്മിഷനിൽ വരുന്ന ഈ വാഹനം 27 ബി.എച്ച്.പി. പവറും 38 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതേ എഞ്ചിനുമായി മാവ്റിക്ക് എന്ന ബ്രാൻഡിൽ  X-440 ൻ്റെ സ്വന്തം പതിപ്പും ഹീറോ മോട്ടോകോർപ്പ് അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, X-440, Mavrick മോഡലുകളിലായി ഹീറോ മോട്ടോകോർപ്പ് വിറ്റത് 14,837 യൂണിറ്റുകൾ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News