OnePlus 9E മാർച്ച് 23 നെത്തും; ഫോണിന്റെ ഫസ്റ്റ് ലുക്കെത്തി

വൺ പ്ലസിന്റെ (One Plus) ഏറ്റവും കാത്തിരിക്കുന്ന മോഡലാണ് വൺ പ്ലസ് 9 സീരീസ്. അതിൽ തന്നെ മിഡ് റേഞ്ചർ ഫോൺ വിഭാഗത്തിൽപ്പെടുന്ന OnePlus 9E മാർച്ച് 23ന് അവതരിപ്പിക്കും. ഫോണിന്റെ  വിവിധ ലുക്കുകളെ കുറിച്ചും സവിഷശേഷതകളെ കുറിച്ചും നിരവധി റിപ്പോർട്ടുകൾ ഇതിനോടകം പുറത്ത് വന്നിരുന്നു. ഇപ്പോൾ ചൈനീസ് കമ്പനിയായ വൺ പ്ലസ് 9 സീരിസിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2021, 05:40 PM IST
  • മിഡ് റേഞ്ചർ ഫോൺ വിഭാഗത്തിൽപ്പെടുന്ന OnePlus 9E മാർച്ച് 23ന് അവതരിപ്പിക്കും.
  • വൺ പ്ലസ് 9 സീരീസിലുള്ള OnePlus 9, OnePlus 9 Pro എന്നീ ഫോണുകളോടൊപ്പം തന്നെ OnePlus 9Eയും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഫോണുകളിൽ 5g സപ്പോർട്ടും 12 ജിബി റാമും, 256 ജിബി സ്റ്റോറേജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
OnePlus 9E മാർച്ച് 23 നെത്തും; ഫോണിന്റെ ഫസ്റ്റ് ലുക്കെത്തി

വൺ പ്ലസിന്റെ (One Plus) ഏറ്റവും കാത്തിരിക്കുന്ന മോഡലാണ് വൺ പ്ലസ് 9 സീരീസ്. അതിൽ തന്നെ മിഡ് റേഞ്ചർ ഫോൺ വിഭാഗത്തിൽപ്പെടുന്ന OnePlus 9E മാർച്ച് 23ന് അവതരിപ്പിക്കും. ഫോണിന്റെ  വിവിധ ലുക്കുകളെ കുറിച്ചും സവിഷശേഷതകളെ കുറിച്ചും നിരവധി റിപ്പോർട്ടുകൾ ഇതിനോടകം പുറത്ത് വന്നിരുന്നു. ഇപ്പോൾ ചൈനീസ് കമ്പനിയായ വൺ പ്ലസ് 9 സീരിസിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്.

വൺ പ്ലസ് 9 സീരീസിലുള്ള OnePlus 9, OnePlus 9 Pro എന്നീ ഫോണുകളോടൊപ്പം തന്നെ OnePlus 9Eയും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം  OnePlus 9 Pro യും OnePlus 9E യും ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ് എന്ന വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്പനി ഇപ്പോൾ പുറത്തിറക്കിയ വൺ പ്ലസ് 9 സീരീസിലെ പുതിയ ലുക്ക് OnePlus 9Eയുടേത് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: OnePlus 9 series മാർച്ച് 23ന് പുറത്തിറങ്ങും; പ്രതിക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെ?

ഫോണിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഈ ഫോൺ മിഡ് റേഞ്ചർ ഫോണുകളുടെ കൂട്ടത്തിലാണ് വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 690 പ്രോസസ്സർ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ഇത് കൂടാതെ ഡ്യൂവൽ കാമറ സെറ്റപ്പാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ 5000 mAh ബാറ്ററി (Battery) ഉണ്ടാകാനാണ് സാധ്യത. ഫോണിന്റെ വില 25000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയിലാണ് പ്രതീക്ഷിക്കുന്നത്.

 OnePlus 9, OnePlus 9 Pro എന്നീ ഫോണുകളാണ് ഈ ഫോൺ സീരിസിൽ ഉള്ളത്. ഈ രണ്ട് ഫോണുകളിലും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രോസസറാണ് (Processor) ഉപയോഗിച്ചിട്ടുള്ളത്. ആമസോണിൽ മാത്രമായിരുക്കും ഈ ഫോൺ വില്പനയ്ക്ക് എത്താൻ സാധ്യത. പുതിയ ടീസർ വരുന്നത് മുമ്പായി ആമസോണിന്റെ വെബ്‌സൈറ്റിൽ ഫോണിന്റെ ടീസർ (Teaser) കമ്പനി നൽകിയിരുന്നു. 

ALSO READ: Samsung Galaxy A72, A52 ഫോണുകൾ ഉടനെത്തും; വിലയെത്ര പ്രതീക്ഷിക്കാം?

ഫോൺ ഇന്ത്യയിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വൺപ്ലസ് 9 സീരിസിൽ സോണി IMX789 സെൻസറായിരിക്കും ഉപയോഗിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ ക്യാമറയായിരിക്കും (Camera) വൺപ്ലസ് സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് പ്രതീക്ഷിക്കുന്നത്. 

ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?

OnePlus 9, OnePlus 9 Pro എന്നീ ഫോണുകളിൽ ഫ്ലൂയിഡ് AMOLED ഡിസ്‌പ്ലേയോടൊപ്പം (Display) 120 Hz റിഫ്രഷ് റേറ്റാണുള്ളത്. ഫോണുകളിൽ 5g സപ്പോർട്ടും 12 ജിബി റാമും, 256 ജിബി സ്റ്റോറേജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 8 സീരിസിനെക്കാൾ കൂടുതൽ നല്ല കാമറകളും 65W ഫാസ്റ്റ് ചാർജിങ്ങുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. OnePlus 9ന് മൂന്ന് റിയർ ക്യാമറകളും OnePlus 9 Proയിൽ നാല് റിയർ ക്യാമറകളുമാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News