Oppo Reno 5Fമാർച്ച് 22 നെത്തും; വില, Camera, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

മാർച്ച് 26 ന് ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2021, 12:40 PM IST
  • മാർച്ച് 26 ന് ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിൻവശത്ത് ഒരുക്കിയിരിക്കുന്നത്.
  • 30W VOOC ഫ്ലാഷ് ചാർജ് 4.0 സൗകര്യത്തോട് കൂടിയുള്ള 4,310mAh ബാറ്ററിയാണ് ഫോണിനുള്ളത്
  • USB ടൈപ്പ് C പോർട്ടും 3.5 എംഎം ഹെഡ്ഫോൺ ജാക്കുമാണ് ഫോണിനുള്ളത്
Oppo Reno 5Fമാർച്ച് 22 നെത്തും; വില, Camera, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

New Delhi: സ്മാർട്ട് ഫോൺ (Smartphone) കമ്പനിയായ OPPO തങ്ങളുടെ പുതിയ ഫോൺ Oppo Reno 5F മാർച്ച് 22ന് അവതരിപ്പിക്കും. മാർച്ച് 26 ന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Oppo Reno 5 സീരീസുകളിലെ മറ്റൊരു ഫോണായി ആണ്  Oppo Reno 5F എത്തുന്നത്. ഓപ്പോ റെനോ 5, ഓപ്പോ റെനോ 5 Pro, ഓപ്പോ റെനോ 5 Pro + എന്നീ ഫോണുകളാണ് റെനോ 5F ന്റെ മുൻഗാമികൾ. കമ്പനിയുടെ കെനിയൻ വെബ്‌സൈറ്റിലാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. എന്നാൽ ഫോൺ എന്ന് ഇന്ത്യയിലെത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

മറ്റ് Oppo Reno 5 സീരീസ് ഫോണുകളിൽ നിന്നും അൽപ്പം വ്യത്യസ്‌തമായ ഡിസൈനാണ് റെനോ 5F നുള്ളത്. ഫോണിന്റെ (Smartphone) മുൻ വശത്ത് പഞ്ച് ഹോൾ കട്ട് ഔട്ടാണ് സെൽഫി ക്യാമറയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഫോണിന് താഴ്വശം ചങ്കി ചിൻ മോഡലിലാണ് ക്രമീകരിച്ചിരിക്കുന്നത്. വളരെ മികച്ച ക്യാമറകളാണ് നിർമ്മാതാക്കൾ ഫോണിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

ALSO READ: Huawei Mate X2: 50 MP ക്യാമറയോട് കൂടിയ Foldable Smartphone വരുന്നു

ക്വാഡ് ക്യാമറ (Camera) സെറ്റപ്പാണ് ഫോണിന്റെ പിൻവശത്ത് ഒരുക്കിയിരിക്കുന്നത്. ക്യാമറയുടെ പ്രധാന സെൻസർ 48 മെഗാപിക്സൽ ആയിരിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 30W VOOC ഫ്ലാഷ് ചാർജ് 4.0 സൗകര്യത്തോട് കൂടിയുള്ള 4,310mAh ബാറ്ററിയാണ് ഫോണിനുള്ളത്. AI കളർ പോട്രെറ്റ് മോഡും ഡ്യൂവൽ വ്യൂ വീഡിയോ മോഡുമാണ് ഫോണിനുള്ളത്.

ALSO READ: Vivo S9e Expected Features: Vivo S9e ഉടനെത്തും, വില, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

അത് കൂടാതെ USB ടൈപ്പ് C പോർട്ടും 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഫോണിനുണ്ട്. ഡിസംബറിൽ ചൈനയിൽ (China) പുറത്തിറക്കിയ  ഓപ്പോ റെനോ 5 4G യുടെ മറ്റൊരു പതിപ്പായി ആണ് Oppo Reno 5F പുറത്തിക്കുറന്നത്. ഫോണിന്റെ മറ്റ് ഫീച്ചറുകളും ബാറ്ററിയും ഏകദേശം സമാനമാണെങ്കിലും ചാർജിങിന്റെ വേഗത  ഓപ്പോ റെനോ 5 4Gയിലാണ് കൂടുതൽ. 50 W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ഓപ്പോ റെനോ 5 4G ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഡിസൈനിലും ചെറിയ തോതിൽ വ്യത്യാസം കൊണ്ട് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News