വര്‍ണ്ണം വാരി വിതറുന്ന New Year ഡൂഡിലുമായി Google

കോവിഡ് -19  എന്ന മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ  ഒരു വര്‍ഷമാണ് കടന്നുപോകുന്നത്... 

Written by - Zee Malayalam News Desk | Last Updated : Dec 31, 2020, 08:00 PM IST
  • ആഗോളതലത്തില്‍ നോക്കിയാല്‍ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ വര്‍ഷമാണ്‌ 2020.
  • ഏറെ വേദനകള്‍ നല്‍കി 2020കടന്നു പോകുമ്പോള്‍ എല്ലാ മറന്നുകൊണ്ട് പ്രത്യാശയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം.
  • പുതുവത്സര ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് ഏറെ രസകരമായ ഡൂഡിളുമായി ഗൂഗിളും രംഗത്ത് എത്തിയിട്ടുണ്ട്.
  • ആഘോഷത്തിന് വര്‍ണപ്പൊലിമയേകാന്‍ വര്‍ണങ്ങള്‍ വാരി വിതറുകയും ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഡൂഡിളാണ് ഗൂഗിള്‍ ഈ പുതുവത്സരത്തിന് ഒരുക്കിയിരിക്കുന്നത്.
വര്‍ണ്ണം വാരി വിതറുന്ന New Year  ഡൂഡിലുമായി  Google

കോവിഡ് -19  എന്ന മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ  ഒരു വര്‍ഷമാണ് കടന്നുപോകുന്നത്... 

ആഗോളതലത്തില്‍ നോക്കിയാല്‍ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ വര്‍ഷമാണ്‌ 2020. കൊറോണ വൈറസ്  (Corona Virus) നല്‍കിയ വേദനകളും പ്രതിസന്ധികളും എണ്ണിയാല്‍  ഒടുങ്ങാത്തതാണ്. 2020ല്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടാത്തവര്‍ വളരെ വിരളമാണ്...  

ഏറെ വേദനകള്‍ നല്‍കി 2020കടന്നു പോകുമ്പോള്‍  എല്ലാ മറന്നുകൊണ്ട് പ്രത്യാശയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം. 

2020നെ മറന്ന് പ്രതീക്ഷ യോടെ 2021നെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തിന്‍റെ വാര്‍ത്തകള്‍ പുറത്തു  വരുന്നത്.  ഈ പ്രത്യേക  സാഹചര്യത്തില്‍ ലോകം ഏറെ  കരുതലോടെയാണ്  ഈ പുതുവര്‍ഷ൦ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. 

കോവിഡ് വാക്സിന്‍  (Covid Vaccine) ലഭ്യമായി കടന്നു പോയ വര്‍ഷത്തിലെ ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ കയറുമെന്ന പ്രതീക്ഷയാണ് പുതുവത്സരത്തില്‍ ഏവരും പങ്കുവെക്കുന്നത്. 

അതേസമയം, പുതുവത്സര ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് ഏറെ രസകരമായ ഡൂഡിളുമായി  (Doodle) ഗൂഗിളും  (Google) രംഗത്ത് എത്തിയിട്ടുണ്ട്. ആഘോഷത്തിന് വര്‍ണപ്പൊലിമയേകാന്‍ വര്‍ണങ്ങള്‍ വാരി വിതറുകയും ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഡൂഡിളാണ് ഗൂഗിള്‍ ഈ പുതുവത്സരത്തിന് ഒരുക്കിയിരിക്കുന്നത്. 

പ്രസിദ്ധമായ സെര്‍ച്ച്‌ എഞ്ചിന്‍ ലോഗോയുടെ മധ്യത്തില്‍, 2020നെ പ്രതിനീധികരിക്കുന്ന ഒരു ക്ലോക്ക്, അക്ഷരങ്ങള്‍ വര്‍ണലൈറ്റുകളാല്‍ കൂടുതല്‍ തിളങ്ങുകയും ചെയ്യുന്നു. സെര്‍ച്ച്‌ എഞ്ചിനിലെ ക്ലോക്കില്‍ ക്ലിക്കുചെയ്യുമ്പോള്‍ അത് ദിവസത്തെ സംബന്ധിച്ച വിശദാംശങ്ങളിലേക്കും അതിന്‍റെ  പിന്നിലെ ചരിത്രത്തിലേക്കും കൂട്ടികൊണ്ടുപോകുന്നു.

Also read: UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി

പേജ് തുറന്നു വരുമ്പോള്‍ തന്നെ വര്‍ണ്ണക്കടലാസുകള്‍ സ്ക്രീനിലേക്ക് പറന്നിറങ്ങുന്നു. സ്ക്രീനില്‍ വലതു വശത്ത് കാണുന്ന കോണ്‍‌ഫെറ്റി കോണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ശബ്ദത്തോടെ പൊട്ടുകയും സ്ക്രീനിലേക്ക് വര്‍ണ്ണക്കടലാസുകള്‍ വിതറുകയും ചെയ്യുന്നു. 

പ്രതീക്ഷ നിറഞ്ഞ ഒരു 2021നെയാണ്  ഗൂഗിള്‍ സ്വാഗതം ചെയ്യുന്നത്....

Trending News