റെഡ്മി എ2 സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ബജറ്റ് ശ്രേണിയിൽ ലോഞ്ച് ചെയ്യുന്ന ഈ ഫോണിന് 5000mAh ബാറ്ററിയും HD + LCD സ്‌ക്രീനും ഉണ്ടായിരിക്കും. MediaTek Helio G36 പ്രൊസസറാണ് ഫോണിൽ ലഭിക്കുന്നത്.ഏറ്റവും പുതിയ സ്റ്റോക്ക് ആൻഡ്രോയിഡ് 13 ഒഎസിലാണ് റെഡ്മി എ2 സീരീസ് പ്രവർത്തിക്കുന്നത്. വളരെ സ്മൂത്തായ ക്ലീൻ സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഇതിലൂടെ യൂസേഴ്സിന് ലഭിക്കും. 7 ജിബി വരെയുള്ള വെർച്വൽ റാം സപ്പോർട്ടും ഡിവൈസുകളിലുണ്ട്. ഇത് ഉയർന്ന പ്രോസസിങ് വേഗവും മൾട്ടിടാസ്കിങ് ശേഷിയും നൽകുന്നു.
ഒറ്റ നോട്ടത്തിൽ
റെഡ്മി എ2-ൽ 6.52 ഇഞ്ച് എച്ച്ഡി+ സ്‌ക്രീൻ, 8 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ, 10 ഡബ്ല്യു ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നു. 3 ജിബി വരെ റാമും 32 ജിബി സ്റ്റോറേജും സഹിതം ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 36 പ്രോസസറാണ് ഈ ഉപകരണം നൽകുന്നത്. റെഡ്മി എ2 അന്താരാഷ്ട്രതലത്തിൽ മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്: ഇളം നീല, ഇളം പച്ച, കറുപ്പ്.
Redmi A2+ ൽ 5000 mAh ബാറ്ററിയും 10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.റെഡ്മി എ2 സീരീസിന് കീഴിലാണ് ഈ ഫോൺ അവതരിപ്പിക്കുന്നത്. ഇതിനായി പ്രത്യേക വെബ്‌സൈറ്റും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഇളം നീല, ഇളം പച്ച, കറുപ്പ് നിറങ്ങളിൽ ഫോൺ ആളുകൾക്ക് വാങ്ങിക്കാനാകും.
വില
എൻട്രി ലെവൽ സ്മാർട്ട് ഫോൺ ശ്രേണിയിൽപ്പെട്ടതായതിനാൽ തന്നെ 5999 രൂപ മുതലയാരിക്കും എ-2 സീരിസ് ഫോണുകളുടെ വില എന്നാണ് നിലവിലുള്ള വിവരം. നിലവിലെ വിവരങ്ങൾ പ്രകാരം മെയ് 23 മുതൽ റെഡ്മി എ2 സ്മാർട്ട്ഫോണും റെഡ്മി എ2+ സ്മാർട്ട്ഫോണും വിപണിയിൽ ലഭ്യമാകും. ആമസോൺ, എംഐ വെബ്സൈറ്റ്, എംഐ ഹോംസ്, മറ്റ് പാർട്ണർ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഈ ഡിവൈസുകൾ സ്വന്തമാക്കാവുന്നതാണ്.#DeshKaSmartphone എന്ന ടാഗ് ലൈനിലാണ് ഷവോമി എ-2 അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...