Jio യുടെ Buy 1 Get 1 Free Offer, ഈ അടിപൊളി പ്ലാനിൽ ലഭിക്കുന്നു ദിനവും 2 ജിബി ഡാറ്റ 56 ദിവസത്തേക്ക്

Reliance Jio വീണ്ടും പുതിയൊരു അടിപൊളി പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ഓഫറിന്റെ പേരാണ് Buy 1 Get 1 Free Offer. 200 രൂപയിൽ താഴെയുള്ള ഈ പ്ലാനിൽ നിങ്ങൾക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും, ഒപ്പം പ്രതിദിനം 2 ജിബി ഡാറ്റയും.  വരൂ.. അറിയാം ഈ പദ്ധതിയെക്കുറിച്ച്...   

Written by - Ajitha Kumari | Last Updated : Jul 23, 2021, 07:36 AM IST
  • ജിയോയുടെ പ്ലാനിൽ Buy 1 Get 1 Free Offer നടക്കുകയാണ്
  • ജിയോയുടെ ഈ പ്ലാൻ 185 രൂപയുടേതാണ്, ഇതിന് 56 ദിവസത്തെ കാലാവധിയുണ്ട്
  • ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും
Jio യുടെ Buy 1 Get 1 Free Offer, ഈ അടിപൊളി പ്ലാനിൽ ലഭിക്കുന്നു ദിനവും 2 ജിബി ഡാറ്റ 56 ദിവസത്തേക്ക്

Reliance Jio: ഈ ഓഫറിൽ നിങ്ങൾക്ക് 200 രൂപയിൽ താഴെയുള്ള നിരക്കിൽ 56 ദിവസത്തെ കാലാവധിയും ഒപ്പം പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കുന്നു. ജിയോയുടെ ഈ പദ്ധതി 185 രൂപയുടേതാണ്. 

ഈ റീചാർജ് ജിയോ (Jio) ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഈ പ്ലാനിൽ Buy 1 Get 1 Free Offer നടക്കുകയാണ്. അതായത് നിങ്ങൾ ഒരു മാസത്തേക്ക് 185 രൂപയുടെ റീചാർജ് ചെയ്യുകയാണെങ്കിൽ, അടുത്ത മാസത്തേയ്ക്ക് സൗജന്യമായിരിക്കും. ഈ പദ്ധതിയുടെ പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നമുക്കറിയാം...

Also Read: Jio യുടെ അടിപൊളി പ്ലാൻ, 80 രൂപയിൽ കുറഞ്ഞ ചിലവിൽ 56 ദിവസത്തെ കാലാവധി ഒപ്പം Free Calling

Jio യുടെ 185 രൂപ പ്ലാൻ (Jio's Rs 185 plan)

Jio യുടെ 185 രൂപയുടെ പ്ലാനിൽ Buy 1 Get 1 Free Offer നടക്കുകയാണ്.  സാധാരണ ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണെങ്കിലും ഈ ഓഫറിൽ നിങ്ങൾക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. കൂടാതെ പ്രതിദിനം 2 ജിബി ഡാറ്റ നൽകും. 

അതായത് ഈ പ്ലാനിൽ നിങ്ങൾക്ക് 112 ജിബി ഡാറ്റ ലഭിക്കുമെന്നർത്ഥം. ഈ പ്ലാനിൽ നിങ്ങൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് നടത്താം. കൂടാതെ നിങ്ങൾക്ക് ദിവസവും 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിനൊപ്പം നിങ്ങൾക്ക് ജിയോ (Jio) അപ്ലിക്കേഷനുകളിലേക്കുള്ള  സബ്സ്ക്രിപ്ഷനും നൽകും.

Also Read: Airtel Unlimited Offer : 199 രൂപയ്ക്ക് അൺലിമിറ്റഡ് കാളിങും 1 ജിബി പ്രതിദിന ഡാറ്റയുമായി എയർടെൽ; ഒപ്പമെത്താൻ വൻ ഓഫറുകളുമായി Jio യും Vi യും

ജിയോയുടെ 155 രൂപ പ്ലാനിന് പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കും (Jio's Rs 155 plan will get 1 GB data daily)

ജിയോയുടെ (Jio) 155 രൂപയുടെ പ്ലാനിലും Buy 1 Get 1 Free Offer ഉണ്ട്. ഇതിൽ നിങ്ങൾക്ക് 56 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റ ലഭിക്കും. അതായത് ഈ പ്ലാനിൽ നിങ്ങൾക്ക് മൊത്തം 56 ജിബി ഡാറ്റ ലഭിക്കും. 

ഈ പ്ലാനിലും നിങ്ങൾക്ക് ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത കോളിംഗ് നടത്താം. കൂടാതെ നിങ്ങൾക്ക് ദിവസവും 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിനൊപ്പം നിങ്ങൾക്ക് ജിയോ ആപ്പിന്റെ സബ്സ്ക്രിപ്ഷനും നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News