ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ വാട്​സ്​ ആപ്പ്​ പരിധി നിര്‍ണയിക്കുന്നു

ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ വാട്​സ്​ആപ്പ് പരിധി നിര്‍ണയിക്കുന്നു. വാട്​സ്​ആപ്പ് വഴി പരക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് വേണ്ടിയാണ് പുതിയ നടപടി. 

Last Updated : Jul 20, 2018, 12:42 PM IST
ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ വാട്​സ്​ ആപ്പ്​ പരിധി നിര്‍ണയിക്കുന്നു

ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ വാട്​സ്​ആപ്പ് പരിധി നിര്‍ണയിക്കുന്നു. വാട്​സ്​ആപ്പ് വഴി പരക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് വേണ്ടിയാണ് പുതിയ നടപടി. 

ഒരു മെസേജ്​ അഞ്ച്​ പേര്‍ക്ക്​ മാത്രമേ ഇനി വാട്സ്അപ്പ് വഴി ഫോര്‍വേഡ്​ ചെയ്യാനാകു. ടെക്​സ്​റ്റ്​, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്​. 

വ്യാജവാര്‍ത്തകള്‍ തടയണമെന്ന്​ ആവശ്യപ്പെട്ട്​  സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്​സ്​ആപ്പ് നിര്‍ബന്ധിതരായത്​. 

വാട്​സ്​ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലകള്‍ക്ക് വരെ കാരണമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.  

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത്​ വന്നിരുന്നു. നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്​സ്​ആപ്പ്​ ഫോര്‍വേഡ്​ മെസേജുകള്‍ക്ക്​ മുകളില്‍ ​​പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്​സ്ആപ്പി​ന്‍റെ പുതിയ നീക്കം.

Trending News