ഐഫോണ്‍ 10 ഇന്നുമുതല്‍ ഓര്‍ഡര്‍ ചെയ്യാം; ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും പ്രത്യേക ഓഫറുകളോടെ!

ഐഫോണ്‍ 10 ഇന്നുമുതല്‍ ഓര്‍ഡര്‍ ചെയ്യാം; ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും പ്രത്യേക ഓഫറുകളോടെ!

അവസാനം കാത്തിരുന്ന ദിനം വന്നെത്തി.ഇന്ത്യയില്‍ ഐഫോണ്‍ 10 ഇന്നുമുതല്‍ ഓര്‍ഡര്‍ ചെയ്യാം. ഇതിന്‍റെ 64ജിബി, 256 ജിബി വേര്‍ഷനുകള്‍ ആണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാനാവുക. വില യഥാക്രമം 89,000, 1,02,000 എന്നിങ്ങനെയാണ്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യത്തെ ഐഫോണ്‍ ആണിത്. ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും ഇന്ന് ഉച്ചയ്ക്ക് 12.31 മുതലാണ്‌ ഓര്‍ഡര്‍ ചെയ്യാനാവുക. ആമസോണില്‍ ഇതിനൊപ്പം എന്തൊക്കെ ഓഫറുകള്‍ ലഭിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫ്ലിപ്പ്കാര്‍ട്ട് ഓര്‍ഡറുകള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Oct 27, 2017, 12:53 PM IST
ഫേസ്ബുക്കിന്‍റെ പുതിയ 'വര്‍ക്ക്പ്ലേസ് ചാറ്റ്' ആപ്പ് എത്തി

ഫേസ്ബുക്കിന്‍റെ പുതിയ 'വര്‍ക്ക്പ്ലേസ് ചാറ്റ്' ആപ്പ് എത്തി

മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിനായാണ് ഇത്. സ്ക്രീന്‍ ഷെയറിംഗ്, ഗ്രൂപ്പ് വീഡിയോ ചാറ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്ള ഈ ആപ്പ് ആന്‍ഡ്രോയ്ഡ്,ഐയോസ്, പിസി, മാക് തുടങ്ങിയവയില്‍ എല്ലാം തന്നെ ഉപയോഗിക്കാനാവും. ഈ ആപ്പില്‍ മെസേജ് റിയാക്ഷനുകള്‍, മെന്‍ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. കൂടാതെ ഗിഫ് ഫോര്‍മാറ്റ്‌ സപ്പോര്‍ട്ട് ചെയ്യും. മെസ്സഞ്ചര്‍ പോലെതന്നെയാണ് ഇതും കാണാന്‍.

Oct 27, 2017, 12:07 PM IST
ജിയോയുടെ ദീപാവലി സമ്മാനം: 399 രൂപ റീചാര്‍ജില്‍ നൂറു ശതമാനം ക്യാഷ്ബാക്ക്!

ജിയോയുടെ ദീപാവലി സമ്മാനം: 399 രൂപ റീചാര്‍ജില്‍ നൂറു ശതമാനം ക്യാഷ്ബാക്ക്!

ദീപാവലിയ്ക്ക് തങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്ക് പുതിയ സമ്മാനവുമായി എത്തിയിരിക്കുകയാണ് ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 100%  പണവും തിരികെ നല്‍കുമെന്നാണ് ജിയോയുടെ ഓഫര്‍. 'ഹാപ്പി ദീപാവലി' ഓഫര്‍ പ്രൈം ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ലഭ്യമാവുക. ഒക്ടോബര്‍ 12-18 കാലയളവിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്. നിലവിലുള്ള ജിയോ നമ്പര്‍ 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ ഓഫര്‍ 50 രൂപ മൂല്യമുള്ള എട്ടു വൌച്ചറുകള്‍ ആയാണ് ലഭിക്കുക. ഈ വൌച്ചറുകള്‍ ഭാവിയില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാം. ഒക്ടോബര്‍ 19 മുതല്‍ ഇവ ഉപയോഗിച്ചു തുടങ്ങാം.

Oct 17, 2017, 01:31 PM IST
ഐഡിയയും വോഡഫോണും വരുന്ന മാര്‍ച്ചില്‍ ഒന്നാകുമെന്ന് സൂചന

ഐഡിയയും വോഡഫോണും വരുന്ന മാര്‍ച്ചില്‍ ഒന്നാകുമെന്ന് സൂചന

കുറെക്കാലമായി കേള്‍ക്കാന്‍ തുടങ്ങിയ ഒന്നാണ് ടെലികോം രംഗത്തെ ഭീമന്മാരായ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും വോഡഫോണ്‍ ഇന്ത്യയും ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത‍. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2018 മാര്‍ച്ചോട് കൂടി ലയനം നടക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇനി രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം കൂടിയേ കിട്ടാനുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് വോഡഫോണും ഐഡിയയും നില്‍ക്കുന്നത്. എയര്‍ടെല്‍ ആണ് മുന്നില്‍. 

Oct 2, 2017, 07:39 PM IST
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പന ഇന്ത്യയില്‍ ഇന്നുമുതല്‍; ഒപ്പം നേടാം മികച്ച ഓഫറുകള്‍

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് വില്‍പ്പന ഇന്ത്യയില്‍ ഇന്നുമുതല്‍; ഒപ്പം നേടാം മികച്ച ഓഫറുകള്‍

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഫോണുകള്‍ ഇന്ത്യയില്‍ ഇന്നെത്തും. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് ഔദ്യോഗികമായി ഇത് അവതരിപ്പിക്കുക. മുന്‍പേ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഇന്ന് മുതല്‍ ഫോണ്‍ ലഭിച്ചു തുടങ്ങും എന്നാണ് കരുതുന്നത്. ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍, ഇന്‍ഫിബീം മുതലായവയില്‍ എല്ലാം മുന്‍പേ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. മൈ ജിയോ ആപ്പ്, ജിയോ ഡോട്ട്‌കോം എന്നിവ വഴി ജിയോയും ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.

Sep 29, 2017, 12:48 PM IST
അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കായി ഈ വര്‍ഷം 20,000 കോടി ചെലവിടുമെന്ന് എയര്‍ടെല്‍

അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കായി ഈ വര്‍ഷം 20,000 കോടി ചെലവിടുമെന്ന് എയര്‍ടെല്‍

അടിസ്ഥാന സാങ്കേതികതകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി ഈ വര്‍ഷം 20,000 കോടി ചെലവഴിക്കുമെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലികോം രംഗത്തെ പ്രധാന എതിരാളികളില്‍ ഒന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയോടൊപ്പം വേദി പങ്കിട്ട മിത്തല്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്കായി സംയുക്ത പ്രവര്‍ത്തനങ്ങള്‍ വേണമെന്നും പറഞ്ഞു.

Sep 27, 2017, 07:12 PM IST

Sep 27, 2017, 07:11 PM IST
ഡാറ്റ എന്നത് ഓക്സിജനാണ്, ഇന്ത്യയിലാകട്ടെ അത് ധാരാളമുണ്ട്: മുകേഷ് അംബാനി

ഡാറ്റ എന്നത് ഓക്സിജനാണ്, ഇന്ത്യയിലാകട്ടെ അത് ധാരാളമുണ്ട്: മുകേഷ് അംബാനി

ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയുടെ ഓക്സിജനാണ് ഡാറ്റയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രഗതി മൈദാനില്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2017 വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sep 27, 2017, 03:11 PM IST
ഗൂഗിളിനിന്ന് 19ാം പിറന്നാള്‍; സമ്മാനമായി ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍!

ഗൂഗിളിനിന്ന് 19ാം പിറന്നാള്‍; സമ്മാനമായി ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍!

ഇന്ന് പത്തൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഈ സ്പെഷ്യല്‍ ദിനത്തില്‍ സ്പെഷ്യല്‍ ഡൂഡില്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തി 'ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍' ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഇക്കഴിഞ്ഞ പത്തൊന്‍പതു വര്‍ഷങ്ങളായി ഗൂഗിള്‍ ഇറക്കിയ ഡൂഡില്‍ ഗെയിമുകളാണ് ഈ സ്പിന്നറില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു തവണ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ സ്പിന്നര്‍ കറങ്ങും.  കറങ്ങി ചെന്ന് നില്‍ക്കുന്നത് ഏതെങ്കിലും ഗെയിമിലായിരിക്കും. ഈ ഗെയിം കളിക്കുകയോ അല്ലെങ്കില്‍ വീണ്ടും സ്പിന്‍ ചെയ്യുകയോ ചെയ്യാം. 

Sep 27, 2017, 12:40 PM IST
എല്ലാ കഥകളുടെയും രണ്ടു വശങ്ങളിനി കാണാം; നോക്കിയ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 36,999 രൂപ

എല്ലാ കഥകളുടെയും രണ്ടു വശങ്ങളിനി കാണാം; നോക്കിയ 8 ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 36,999 രൂപ

നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8 അവതരിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ വച്ച് നടന്ന പരിപാടി ഫേസ്ബുക്കിലൂടെ ലൈവ് ടെലികാസ്റ്റ് ചെയ്തു.

Sep 26, 2017, 12:47 PM IST
കാനഡയ്ക്ക് മുകളിലായി ദൃശ്യമായ അറോറ പ്രതിഭാസത്തിന്‍റെ വീഡിയോ പങ്ക് വെച്ച് നാസ

കാനഡയ്ക്ക് മുകളിലായി ദൃശ്യമായ അറോറ പ്രതിഭാസത്തിന്‍റെ വീഡിയോ പങ്ക് വെച്ച് നാസ

കാനഡയ്ക്ക് മുകളിലായി ദൃശ്യമായ അറോറ പ്രതിഭാസത്തിന്‍റെ വീഡിയോ പങ്ക് വെച്ച് നാസ. നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ബഹിരാകാശ സഞ്ചാരികള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ട്വിറ്റെറിലൂടെയാണ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ പുറത്തുവിട്ടത്. ബഹിരാകാശ നിലയം കാലിഫോർണിയയുടെ തീരത്തിനു മുകളിലൂടെ നോർത്ത് ഡക്കോട്ടയിലേക്ക് നീങ്ങുന്നതിനിടയിലാണ് ദൃശ്യം പകര്‍ത്തിയത്. ബഹിരാകാശ നിലയത്തിന്‍റെ പരിക്രമണ പാതയുടെ ഏറ്റവും ഉയർന്ന പോയിന്റിൽ നിന്ന് സെപ്തംബർ 15നാണ് അറോറ പ്രതിഭാസം പ്രതിഫലിച്ചത്. വീഡിയോയുടെ ഇടതുവശത്ത് അറോറയുടെ പ്രകാശ നിരകള്‍ വ്യക്തമായി കാണാം.

Sep 25, 2017, 07:44 PM IST
ഐഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 10,000 രൂപ ഡിസ്കൗണ്ട് നല്‍കി റിലയന്‍സ് ജിയോ

ഐഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 10,000 രൂപ ഡിസ്കൗണ്ട് നല്‍കി റിലയന്‍സ് ജിയോ

പുതിയ ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ ഡിസ്കൗണ്ടുകള്‍ക്കായി കാത്തിരിക്കുകയാണോ? എങ്കില്‍ ഇനി വൈകിക്കേണ്ട. ഐഫോണ്‍ 8, 8 പ്ലസ് എന്നിവ വാങ്ങിക്കുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ വകയായി 10,000 രൂപ ഡിസ്കൗണ്ട് ഉടന്‍ ലഭിക്കും. സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ പ്രീ ബുക്ക് ചെയ്യുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭ്യമാവുക. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പേയ്മെന്റ് നടത്തുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.  ഈ ഓഫര്‍ ലഭ്യമാവുന്നതിനായി റിലയന്‍സ് ജിയോ സ്റ്റോറുകള്‍ വഴിയോ ജിയോ ഡോട്ട്‌കോം വഴിയോ ഐഫോണ്‍ ബുക്ക് ചെയ്യണം. ഐഫോണ്‍ 8, 8 പ്ലസ് എന്നിവ വാങ്ങുമ്പോള്‍ 70%  ബൈബാക്ക് ഗ്യാരണ്ടിയുണ്ട്.

Sep 21, 2017, 06:24 PM IST
വേങ്ങരയിൽ കെ. ജനചന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി

വേങ്ങരയിൽ കെ. ജനചന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രൻ മത്സരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പ് ഇന്ന് വൈകിട്ട് ഉണ്ടാവും.

Sep 21, 2017, 03:21 PM IST
ഇപ്പോള്‍ ജിയോഫൈ വാങ്ങിക്കാം വെറും 1000 രൂപയ്ക്ക്!

ഇപ്പോള്‍ ജിയോഫൈ വാങ്ങിക്കാം വെറും 1000 രൂപയ്ക്ക്!

റിലയന്‍സ് ജിയോയുടെ പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടായ ജിയോഫൈയുടെ വില 1000 രൂപ കുറച്ച് കമ്പനി. ഉത്സവകാല ഓഫറായി 1999 രൂപ വിലയുണ്ടായിരുന്ന ജിയോഫൈ എം2എസ് മോഡല്‍ 999 രൂപയ്ക്ക് എത്തിക്കുകയാണ് കമ്പനി. ജിയോഡോട്ട്കോമില്‍നിന്ന് ഓണ്‍ലൈനായും ജിയോ സ്റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങുവാന്‍ സാധിക്കും.സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍. 

Sep 20, 2017, 08:22 PM IST
ഫ്ലിപ്പ്കാര്‍ട്ട് 'ബിഗ്‌ ബില്ല്യണ്‍ ഡേ'; സ്വന്തമാക്കാം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെ ഇന്നത്തെ ഏറ്റവും മികച്ച 10 ഓഫറുകള്‍

ഫ്ലിപ്പ്കാര്‍ട്ട് 'ബിഗ്‌ ബില്ല്യണ്‍ ഡേ'; സ്വന്തമാക്കാം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെ ഇന്നത്തെ ഏറ്റവും മികച്ച 10 ഓഫറുകള്‍

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'ബിഗ്‌ ബില്ല്യണ്‍ ഡേയ്സ്' വില്‍പ്പനമാമാങ്കത്തിന്‍റെ നാലാം എഡിഷന്‍ തുടങ്ങി. സെപ്റ്റംബര്‍ 20 മുതല്‍  24 വരെയാണ് ഇത് ഉണ്ടാവുക. വിവിധ ഉല്‍പ്പന്നങ്ങളില്‍ 90% വരെ ഡിസ്കൌണ്ട് നല്‍കിക്കൊണ്ടാണ് വില്‍പ്പന. ഓണ്‍ലൈന്‍ വിപണിയില്‍ ഇതുവരെയില്ലാത്ത വില്‍പ്പനയാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണയുള്ള ഓഫറുകള്‍ക്കും ഡീലുകള്‍ക്കും പുറമേ എണ്‍പതോളം വ്യത്യസ്ത ഇനങ്ങളില്‍ ബ്രാന്‍ഡ്‌ ഷോപ്പിംഗും ഇക്കുറി ഒരുക്കിയിട്ടുണ്ട്. ബില്ല്യണ്‍ ഡേ വില്‍പ്പനയുടെ തുടക്കദിവസമായ ഇന്ന് ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച പത്തു ഓഫറുകള്‍ പരിശോധിക്കാം.

Sep 20, 2017, 01:01 PM IST
 ഗൂഗിള്‍ ടെസ്: പുള്ളിക്കാരന്‍ 'സ്ലോ', 'ബഗ്ഗി' എന്ന് പരിഹസിച്ച് ടെക് ലോകം

ഗൂഗിള്‍ ടെസ്: പുള്ളിക്കാരന്‍ 'സ്ലോ', 'ബഗ്ഗി' എന്ന് പരിഹസിച്ച് ടെക് ലോകം

ഗൂഗിളിന്‍റെ പെയ്‌മെന്റ്‌സ് ആപ്പ് ഇന്നലെയാണ് ഇന്ത്യയിലവതരിപ്പിച്ചത്. പക്ഷെ ടെക് ലോകം കരുതിയ അത്ര സ്പീഡ് പോരെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Sep 19, 2017, 01:11 PM IST
ജിയോണി എം സെവന്‍ സെപ്റ്റംബര്‍ 25 നെത്തും

ജിയോണി എം സെവന്‍ സെപ്റ്റംബര്‍ 25 നെത്തും

ജിയോണി എം സെവന്‍ ചൈനയില്‍ സെപ്റ്റംബര്‍ 25 നെത്തുമെന്ന് കമ്പനി. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വീബോയിലാണ് കമ്പനി ഇത് അറിയിച്ചിരിക്കുന്നത്. ടീസര്‍ ചിത്രത്തിലാണ് തീയതി കാണിച്ചിരിക്കുന്നത്. 'ഫുള്‍ വ്യൂ' ഡിസ്പ്ലേ അവതരിപ്പിക്കുന്ന ഇതിന്‍റെ സ്ക്രീന്‍ അനുപാതം 18:9 ആണ്. 4000mAh ബാറ്ററി കരുത്തില്‍ എത്തുന്ന ഫോണിന് 64GB റോം ആണുള്ളത്. അരികുവശങ്ങള്‍ കുറഞ്ഞ ഫോണ്‍ ആയിരിക്കും ഇത്. AMOLED സ്ക്രീന്‍ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക. ബ്ലാക്ക്, ഗോള്‍ഡ്‌ നിറങ്ങളിലായിരിക്കും ഇത് ഇറങ്ങുക.

Sep 18, 2017, 02:37 PM IST
തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കാത്ത ടാക്സികള്‍ വരുന്നു

തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കാത്ത ടാക്സികള്‍ വരുന്നു

പൊതുവേ തിരക്കുള്ള സമയത്ത് യൂബറോ ഓലയോ പോലുള്ള ടാക്സി സര്‍വീസുകള്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ ചാര്‍ജിനെക്കാളും കൂടുതലോ ഇരട്ടിയോ ചാര്‍ജാവുന്നത് സാധാരണയാണ്. സര്‍ജ് പ്രൈസിംഗ് എന്ന് പേരുള്ള ഈ സംവിധാനം കാരണം പലപ്പോഴും കയ്യില്‍ നിന്ന് ഒരുപാട് കാശ് പോയിട്ടുള്ളവരാണ് ഇത്തരം ടാക്സികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ പേരും. എന്നാല്‍ ഇനിമുതല്‍ തോന്നുമ്പോള്‍ തോന്നിയ ചാര്‍ജ് കാണിക്കാത്ത ടാക്സി സര്‍വീസ് ഉപയോഗിക്കാം. 

Sep 18, 2017, 01:17 PM IST
തീരുമാനമായി; ഗൂഗിള്‍ പിക്സല്‍ 2 ഒക്ടോബര്‍ നാലിനെത്തും

തീരുമാനമായി; ഗൂഗിള്‍ പിക്സല്‍ 2 ഒക്ടോബര്‍ നാലിനെത്തും

ഗൂഗിളിന്‍റെ രണ്ടാം തലമുറ ഫോണുകളുടെ അവതരണത്തീയതി തീരുമാനമായി. ഒക്ടോബര്‍ നാലിനാണ് പരിപാടി. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചു നടക്കുന്ന പരിപാടിക്ക് കമ്പനി ക്ഷണമാരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിന്‍റെ ട്വിറ്ററിലെ @madebygoogle പേജില്‍ ആകാംക്ഷാപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുകയാണ് ടെക് ലോകം ഇപ്പോള്‍. ഗൂഗിള്‍ ആദ്യമായി സോഫ്റ്റ്‌വെയറും ഹാര്‍ഡ്വെയറും രൂപകല്‍പന ചെയ്യുന്നു എന്നതാണ് ഈ തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

Sep 17, 2017, 05:36 PM IST
ഫേസ്ബുക്കിന്‍റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ലാബ് കാനഡയിൽ

ഫേസ്ബുക്കിന്‍റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ലാബ് കാനഡയിൽ

ഫേസ്ബുക്കിന്‍റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ലാബ് കാനഡയിൽ ആരംഭിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ ഫേസ്ബുക്ക് റിസർച്ചിന്‍റെ ഉദ്യമത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. 

Sep 17, 2017, 03:27 PM IST
പണമിടപാടുകള്‍ നടത്താന്‍ ഗൂഗിളിന്‍റെ 'ടെസ്' ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും

പണമിടപാടുകള്‍ നടത്താന്‍ ഗൂഗിളിന്‍റെ 'ടെസ്' ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും

ഓണ്‍ലൈന്‍ പണമിടപാടു രംഗത്തേയ്ക്ക് ടെക് ഭീമന്മാരായ ഗൂഗിളും എത്തുന്നു. ഗൂഗിളിന്റെ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്ലിക്കേഷന്‍ 'ഗൂഗിള്‍ ടെസ്' (Google Tez) സെപ്റ്റംബര്‍ 18 ന് അവതരിപ്പിക്കും. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇത് അവതരിപ്പിക്കുക. ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേയ്ക്ക് ഈ വര്‍ഷം വാട്സാപ്പ് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളും യുപിഐ ആപ്പ് സേവനവുമായി എത്തുന്നത്. .

Sep 16, 2017, 06:31 PM IST
എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 60  ജിബി സൗജന്യഡാറ്റ

എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 60 ജിബി സൗജന്യഡാറ്റ

എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 60 ജിബി സൗജന്യഡാറ്റ നല്‍കി ഭാരതി എയര്‍ടെല്‍. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഓഫര്‍ നല്‍കുന്നത്. ആറു മാസം കാലാവധിയില്‍ നല്‍കുന്ന ഓഫറില്‍ ഓരോ മാസവും 10 ജിബി ഡാറ്റ വീതമാണ് നല്‍കുക. പ്രതിമാസം 10 ജിബി എന്ന കണക്കില്‍ മൂന്നു മാസത്തേയ്ക്ക് 30 ജിബി ആയിരുന്നു മുന്‍പേ എയര്‍ടെല്‍ നല്‍കിക്കൊണ്ടിരുന്നത്. പുതിയ ഓഫര്‍ 'മൈ എയര്‍ടെല്‍' ആപ്പില്‍ ലഭ്യമാണ്. ഇതില്‍ നിന്നും 'എയര്‍ടെല്‍ ടിവി' ആപ്പ് ഡൌണ്‍ലോഡ് ചെയ്‌താല്‍ ഓഫര്‍ ലഭിക്കും. 

Sep 16, 2017, 06:07 PM IST
ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്‍റെയും സേവനങ്ങളുടെയും നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം വരുന്നു

ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്‍റെയും സേവനങ്ങളുടെയും നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം വരുന്നു

പ്രീമിയം ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്‍റെ നിലവാരം രേഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍. റെയില്‍വേ നല്‍കുന്ന ടാബ്ലറ്റുകളിലായിരിക്കും ഭക്ഷണം റേറ്റ് ചെയ്യാന്‍ സാധിക്കുകയെന്നു റെയിവേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Sep 16, 2017, 04:06 PM IST
കോള്‍ ഡ്രോപ്പ് സംബന്ധമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം തേടി ടെലികോം കമ്പനികള്‍

കോള്‍ ഡ്രോപ്പ് സംബന്ധമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം തേടി ടെലികോം കമ്പനികള്‍

ടെലികോം കമ്പനികള്‍ കോള്‍ ഡ്രോപ്പ് സംവിധാനത്തിനു മേലുള്ള തുടര്‍നടപടികള്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി ട്രായ്. പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ ടെലികോം കമ്പനികള്‍ക്ക് എതിര്‍പ്പൊന്നും ഉള്ളതായി അറിയിച്ചിട്ടില്ലെന്നും കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ പറഞ്ഞു.

Sep 16, 2017, 12:55 PM IST
രാജ്യസുരക്ഷയ്ക്ക് ഭീഷണി; യുഎസില്‍ കാസ്പെര്‍സ്കി ആന്‍റിവൈറസ് സോഫ്റ്റ്‌വെയറിന് നിരോധനം

രാജ്യസുരക്ഷയ്ക്ക് ഭീഷണി; യുഎസില്‍ കാസ്പെര്‍സ്കി ആന്‍റിവൈറസ് സോഫ്റ്റ്‌വെയറിന് നിരോധനം

അമേരിക്കയില്‍ ഗവണ്മെന്‍റ് സ്ഥാപനങ്ങളില്‍ കാസ്പെര്‍സ്കി ആന്‍റിവൈറസ് സോഫ്റ്റ്‌വെയര്‍ നിരോധിച്ചു ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ്. റഷ്യയില്‍ നിന്നുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണ് പുതിയ ഉത്തരവ്. തൊണ്ണൂറു ദിവസത്തിനുള്ളില്‍ എല്ലാ ഓഫീസുകളില്‍ നിന്നും ഈ സോഫ്റ്റ്‌വെയര്‍ മാറ്റി മറ്റേതെങ്കിലും ഉപയോഗിക്കാന്‍ സുരക്ഷാമേധാവി എലൈന്‍ ഡ്യൂക്ക് നിര്‍ദേശിച്ചു.

Sep 14, 2017, 01:34 PM IST
ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ XL 2  എന്നിവ ഒക്ടോബര്‍ നാലിനെത്തുമെന്ന് റിപ്പോര്‍ട്ട്

ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ XL 2 എന്നിവ ഒക്ടോബര്‍ നാലിനെത്തുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ ഐഫോണ്‍ അവതരണം കഴിഞ്ഞ് ടെക് ലോകത്തിന്‍റെ കണ്ണു മുഴുവന്‍ ഇനി ഗൂഗിളിലേയ്ക്കാണ്. ഗൂഗിളിന്റെ രണ്ടു പിക്സല്‍ ഫോണുകള്‍ ആണ് ഇനി ഇറങ്ങാനുള്ളത്. പിക്സല്‍ 2, പിക്സല്‍ XL 2  എന്നീ പുതിയ ഫോണുകളുടെ അവതരണ തീയതി ഗൂഗിള്‍ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല.

Sep 14, 2017, 12:58 PM IST
ആമസോണിന്‍റെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റുഡിയോ ഇന്ത്യയില്‍

ആമസോണിന്‍റെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റുഡിയോ ഇന്ത്യയില്‍

ന്യൂയോര്‍ക്കിലും ലണ്ടനിലും അവതരിപ്പിച്ചതിന് ശേഷം ഇന്ത്യയിലും ഫാഷന്‍ സ്റ്റുഡിയോയുമായി എത്തുകയാണ് ആമസോണ്‍. കമ്പനിയുടെ ഏറ്റവും വലിയ ഫാഷന്‍ ഇമേജിംഗ് സ്റ്റുഡിയോ ഗുരുഗ്രാമില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Sep 14, 2017, 12:14 PM IST
പ്രതിദിനം 180 രൂപ നിരക്കില്‍ യുകെയിലും യൂറോപ്പിലും അണ്‍ലിമിറ്റഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുമായി വോഡഫോണ്‍

പ്രതിദിനം 180 രൂപ നിരക്കില്‍ യുകെയിലും യൂറോപ്പിലും അണ്‍ലിമിറ്റഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുമായി വോഡഫോണ്‍

പ്രതിദിനം 180 രൂപ നിരക്കില്‍ യുകെയിലും യൂറോപ്പിലും അണ്‍ലിമിറ്റഡ് ആയി ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി വോഡഫോണ്‍ ഇന്ത്യ. അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് യാത്രക്കിടയില്‍ ഈ പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ ജര്‍മനി, സ്പെയിന്‍, ടര്‍ക്കി, ഗ്രീസ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്, റൊമേനിയ, ഹംഗറി തുടങ്ങിയ ഇടങ്ങളിലും ഇത് ഉപയോഗിക്കാം. യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി പതിനെട്ടു രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. 

Sep 13, 2017, 06:13 PM IST
ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റുമായി ഇന്റക്സ് അക്വ 5.5 VR+ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി; വില 5,799 രൂപ

ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റുമായി ഇന്റക്സ് അക്വ 5.5 VR+ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി; വില 5,799 രൂപ

ഇന്റക്സിന്‍റെ പുതിയ അക്വ 5.5 VR+ ഫോണ്‍ പുറത്തിറങ്ങി. പേരില്‍ ഉള്ള പോലെതന്നെ വിര്‍ച്വല്‍ റിയാലിറ്റി സ്മാര്‍ട്ട്‌ഫോണാണ് ഇത്. ഇപ്പോള്‍ 5,799 രൂപയ്ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങിക്കാം. ഗോള്‍ഡ്‌ നിറത്തിലാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക. വിലയും മറ്റു സൗകര്യങ്ങളും വച്ച് നോക്കുമ്പോള്‍ ഷവോമിയുടെ റെഡ്മി 4Aയുമായിട്ടായിരിക്കും ഇതിനു മത്സരിക്കേണ്ടി വരിക.

Sep 13, 2017, 05:30 PM IST
ഭാവിയുടെ വാഗ്ദാനമായി ആപ്പിളിന്‍റെ അഞ്ചു പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങി

ഭാവിയുടെ വാഗ്ദാനമായി ആപ്പിളിന്‍റെ അഞ്ചു പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങി

പത്താം വാര്‍ഷികാഘോഷം ഗംഭീരമാക്കി ആപ്പിള്‍. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷം ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ ക്യുപ്പര്‍ട്ടിനോയിലെ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ വച്ച് നടന്ന പ്രകാശന പരിപാടിയില്‍ മൂന്നു ഫോണുകളടക്കം മൊത്തം അഞ്ചു പുതിയ ഉല്‍പ്പന്നങ്ങളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. 

Sep 13, 2017, 03:46 PM IST
ഒപ്പോയുടെ പുതിയ A71 ഇന്ത്യയിലെത്തി: വില 12,990 രൂപ

ഒപ്പോയുടെ പുതിയ A71 ഇന്ത്യയിലെത്തി: വില 12,990 രൂപ

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ A71 ഇന്ത്യയില്‍ എത്തി. 12,990 രൂപയാണ് വില. സെല്‍ഫി പ്രേമികള്‍ക്ക് മികച്ച ഒരു ചോയ്സായിരിക്കും ബ്യൂട്ടിഫൈ 4.0 ഫീച്ചറോട് കൂടിയ ഈ ഫോണെന്ന് കമ്പനി പറയുന്നു.

Sep 12, 2017, 06:52 PM IST
ഷവോമി എ വണ്‍ ഇന്നുച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍

ഷവോമി എ വണ്‍ ഇന്നുച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍

ഷവോമിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണായ ഷവോമി എ വണ്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടിലും കമ്പനി വെബ്സൈറ്റായ Mi.com ലും എത്തും. രണ്ടു പിന്‍ക്യാമറകള്‍ ഉള്ള ഫോണിന്‍റെ വില 14,999 രൂപയാണ്. ബ്ലാക്ക്, ഗോള്‍ഡ്‌, റോസ് ഗോള്‍ഡ്‌ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.

Sep 12, 2017, 12:10 PM IST
ആപ്പിള്‍ ഐഫോണ്‍ 8 ഇന്നെത്തും; അവതരണപരിപാടി ലൈവായി കാണാം

ആപ്പിള്‍ ഐഫോണ്‍ 8 ഇന്നെത്തും; അവതരണപരിപാടി ലൈവായി കാണാം

ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 8 ഇന്നെത്തും. ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്സ് തീയേറ്ററില്‍ വച്ച് നടക്കുന്ന അവതരണപരിപാടിയില്‍ വച്ച് ആപ്പിളിന്‍റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നില്‍ അനാവൃതമാകും. ഐഫോണിന്റെ പത്താം ജന്മദിന വേളയിലാണ് ഇതെത്തുന്നത് എന്നൊരു സവിശേഷത കൂടിയുണ്ട്. 

Sep 12, 2017, 11:49 AM IST
ഷവോമി എംഐ മിക്സ് 2 അവതരിപ്പിച്ചു

ഷവോമി എംഐ മിക്സ് 2 അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ ഫോണായ എംഐ മിക്സ് 2 അവതരിപ്പിച്ചു. ഷവോമി എംഐ നോട്ട് 3യ്ക്കൊപ്പമാണ് ഇത് എത്തുന്നത്. ഇന്ന് നടന്ന അവതരണ പരിപാടിയില്‍ വച്ച് ഇതിന്‍റെ സെക്കന്റ് ജനറേഷന്‍ ഡിവൈസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 33,000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്‍റെ വില. 64GB ഇന്റേണല്‍ മെമ്മറിയും 6GB റാമും ഉള്ള മോഡല്‍ ആണിത്. ഇതിന്‍റെ 128GB ഇന്റേണല്‍ സ്റ്റോറേജും 6GB റാമും ഉള്ള മോഡലിന്റെ വില 36,000 രൂപയാണ്. 256GB, 6GB മോഡലിനാവട്ടെ 40,000 രൂപയാണ് വില. 

Sep 11, 2017, 03:06 PM IST
വോള്‍ടി സേവനങ്ങളുമായി എയര്‍ടെല്‍, പ്രാരംഭഘട്ടം മുംബൈയിൽ

വോള്‍ടി സേവനങ്ങളുമായി എയര്‍ടെല്‍, പ്രാരംഭഘട്ടം മുംബൈയിൽ

ഒടുവിൽ റിലയന്‍സ് ജിയോയുടെ വഴി തന്നെ സ്വീകരിക്കാൻ  എയര്‍ടെലും തയ്യാറാവുന്നു. അടുത്തയാഴ്ചയോടെ ഡാറ്റ ഉപയോഗിച്ച് വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി (Voice over Long-Term Evolution- VoLTE) സേവനത്തിന് തുടക്കമിടുകയാണ്. പ്രാരംഭഘട്ടത്തിൽ മുംബൈയിലാണ്  വോള്‍ടി സേവനങ്ങൾ നൽകാൻ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചിരിക്കുന്നത്.

Sep 9, 2017, 07:21 PM IST
ചെലവ് ചുരുക്കൽ: 2019 അവസാനത്തോടെ 600 തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന് നോക്കിയ

ചെലവ് ചുരുക്കൽ: 2019 അവസാനത്തോടെ 600 തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന് നോക്കിയ

ചെലവ് ചുരുക്കൽ പദ്ധതിയോടനുബന്ധിച്ച്  അറുനൂറു തൊഴിലവസരങ്ങൾ എടുത്തു കളയുമെന്ന് നോക്കിയ. 

Sep 7, 2017, 05:01 PM IST
പിന്നിൽ ഡ്യുവൽ ക്യാമറയുമായി ലെനോവോയുടെ പുതിയ കെ 8 പ്ലസ്

പിന്നിൽ ഡ്യുവൽ ക്യാമറയുമായി ലെനോവോയുടെ പുതിയ കെ 8 പ്ലസ്

ലെനോവോയുടെ കെ 8 പ്ലസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 10999 രൂപ വിലയുള്ള ഫോൺ സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച മുതല്‍ ഫ്ലിപ്​കാർട്ടിൽ നിന്നും വാങ്ങാം. വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് കെ 8 പ്ലസ് എത്തുന്നത്. ആന്‍ഡ്രോയിഡ് 7.1.1 നോഗറ്റ് ആണ് ഇതിന്റെ പ്ലാറ്റ്ഫോം. 4000mAh ന്റെ ബാറ്ററി ശേഷിയുള്ള ഫോണിന് ഡ്യുവല്‍ ലെന്‍സ് ക്യാമറയുണ്ട്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറിന്റെ കരുത്തോടെ എത്തുന്ന  ഫോണില്‍ 3 ജിബി റാം ആണുള്ളത്.  4 ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഒടിജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകൾ.

Sep 6, 2017, 07:40 PM IST
ഉപഭോക്തൃവിവരങ്ങൾ കൈമാറില്ലെന്നു സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനും വാട്സാപ്പിനും സുപ്രീംകോടതി നിർദേശം

ഉപഭോക്തൃവിവരങ്ങൾ കൈമാറില്ലെന്നു സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനും വാട്സാപ്പിനും സുപ്രീംകോടതി നിർദേശം

ഉപഭോക്താക്കളുടെ വ്യക്തിപരമായ വി​വ​ര​ങ്ങ​ള്‍ മൂന്നാമതൊരു കക്ഷിക്ക് കൈമാറില്ല എന്ന കാര്യം കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്കിനും വാട്സാപ്പിനും പരമോന്നത കോടതിയുടെ നിർദേശം. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

Sep 6, 2017, 06:54 PM IST
ഉയർന്ന ഉദ്യോഗസ്ഥർക്ക് ജിയോ കണക്ഷനൊപ്പം അതീവസുരക്ഷയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾ നൽകി ഗവണ്മെന്റ്

ഉയർന്ന ഉദ്യോഗസ്ഥർക്ക് ജിയോ കണക്ഷനൊപ്പം അതീവസുരക്ഷയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾ നൽകി ഗവണ്മെന്റ്

ഉയർന്ന ഉദ്യോഗസ്ഥർക്ക് അതീവസുരക്ഷയുള്ള ഗൂഗിൾ പിക്സൽ ഫോണുകൾ നൽകി ഗവണ്മെന്റ്. ജിയോ സിമ്മുകൾക്കൊപ്പമാണ് ഇത് നൽകുന്നത്. സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ് ഇത് നൽകുന്നതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

Sep 6, 2017, 02:52 PM IST
കാശ്മീരിനെ കുറിച്ചുള്ള പോസ്റ്റുകൾക്കും അക്കൗണ്ടുകള്‍ക്കും ട്വിറ്ററിൽ നിരോധനം

കാശ്മീരിനെ കുറിച്ചുള്ള പോസ്റ്റുകൾക്കും അക്കൗണ്ടുകള്‍ക്കും ട്വിറ്ററിൽ നിരോധനം

കാശ്മീർ ബന്ധമുള്ള ട്വീറ്റുകൾ വിലക്കി ട്വിറ്റർ. കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ആഗസ്റ്റ് 24ന് ട്വിറ്ററിനയച്ച കത്തിൽ 19 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും കത്തിൽ പറഞ്ഞിരുന്നു. ട്വിറ്റർ ഈ കത്ത് വിശദമായി പഠിച്ച ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്.

Sep 5, 2017, 07:35 PM IST
പ്രതിദിനം 1ജിബി: ബിഎസ്എൻഎലിന്റെ പുതിയ 'പ്ലാൻ 429'

പ്രതിദിനം 1ജിബി: ബിഎസ്എൻഎലിന്റെ പുതിയ 'പ്ലാൻ 429'

പുതിയ 'പ്ലാൻ 429' മായി ബിഎസ്എൻഎൽ. പ്രതിദിനം 1ജിബി ഡേറ്റ എന്ന കണക്കിൽ  90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഈ ഓഫറിനൊപ്പം ബിഎസ്‌എന്‍എല്‍ നല്‍കുന്നത്. മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാവുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഈ ഓഫര്‍ ലഭ്യമല്ല.  കഴിഞ്ഞ ദിവസം പുതിയ പ്ലാനുകളുമായി എയർടെൽ രംഗത്തെത്തിയിരുന്നു. വിപണിയിൽ ജിയോയുടെ കടന്നുകയറ്റം മറികടക്കുന്നതിനായി മികച്ച പ്ലാനുകളുമായി എത്തുകയാണ് ഇപ്പോൾ ടെലികോം കമ്പനികൾ.

Sep 5, 2017, 07:24 PM IST
'ഇരുണ്ട ദ്രവ്യം' പരീക്ഷണങ്ങൾക്കായി ഭൂഗർഭത്തിൽ പരീക്ഷണശാല സ്ഥാപിച്ച് ശാസ്ത്രജ്ഞർ

'ഇരുണ്ട ദ്രവ്യം' പരീക്ഷണങ്ങൾക്കായി ഭൂഗർഭത്തിൽ പരീക്ഷണശാല സ്ഥാപിച്ച് ശാസ്ത്രജ്ഞർ

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ ലബോറട്ടറി സ്ഥാപിച്ച് ശാസ്ത്രജ്ഞർ. ക്ഷീരപഥങ്ങളെ ഒരുമിച്ചു നിർത്തുന്ന ' ഇരുണ്ട ദ്രവ്യ' (dark matter)ത്തിനായുള്ള പരീക്ഷണങ്ങൾ നടത്താൻ വേണ്ടിയുള്ളതാണ് ഇത്. 

Sep 5, 2017, 06:11 PM IST
ഷവോമി റെഡ്മിയുടെ പുതിയ ഫോൺ ഇന്ന് ആമസോണിൽ

ഷവോമി റെഡ്മിയുടെ പുതിയ ഫോൺ ഇന്ന് ആമസോണിൽ

ഷവോമി റെഡ്‌മിയുടെ 4A സ്മാർട്ട്ഫോൺ ഇന്ന് വീണ്ടും ഇന്ത്യയിൽ വിൽപ്പനയ്ക്ക്. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ഇത് ആമസോണിൽ ലഭ്യമാകും.രണ്ടു വാരിയന്റുകളിലായാണ് ഫോൺ എത്തുന്നത്. ഇതിന്റെ 2GB+16GB വാരിയന്റിന് 5,999 രൂപയും 3GB+32GB വാരിയന്റിന് 6,999 രൂപയുമാണ് വില. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ഫോൺ ഫ്ലാഷ് സെയിൽ തുടങ്ങും. 

Sep 5, 2017, 01:04 PM IST
ജിയോയെ വെല്ലാൻ 349 രൂപയുടെ അൺലിമിറ്റഡ് പ്ലാനുമായി എയർടെൽ

ജിയോയെ വെല്ലാൻ 349 രൂപയുടെ അൺലിമിറ്റഡ് പ്ലാനുമായി എയർടെൽ

നൂറ്റിഇരുപത്തഞ്ചു മില്യൺ ഉപഭോക്താക്കളുമായി ജിയോ മുന്നേറുമ്പോൾ വെല്ലാൻ ഒരുങ്ങി എത്തിയിരി ക്കുകയാണ് എയർടെൽ. ഇതിനായി മികച്ച പ്ലാനുകളാണ് എയർടെൽ കൊണ്ടുവരുന്നത്. 

Sep 4, 2017, 09:10 PM IST
നാൽപ്പതു മണിക്കൂർ ഫുൾ എച്ച് ഡി വീഡിയോ സൂക്ഷിക്കാൻ പറ്റുന്ന മൈക്രോ എസ് ഡി കാർഡുമായി സാൻഡിസ്ക്

നാൽപ്പതു മണിക്കൂർ ഫുൾ എച്ച് ഡി വീഡിയോ സൂക്ഷിക്കാൻ പറ്റുന്ന മൈക്രോ എസ് ഡി കാർഡുമായി സാൻഡിസ്ക്

ലോകത്തിലെ ഏറ്റവും സ്റ്റോറേജ്‌ കപ്പാസിറ്റിയുള്ള  മൈക്രോ എസ്ഡി കാർഡുമായി സാൻഡിസ്ക്. 400 GB ശേഷിയുള്ള ഈ കാർഡിൽ നാൽപ്പതു മണിക്കൂർ ദൈർഘ്യമുള്ള ഫുൾ എച്ച് ഡി വീഡിയോ ഇതിൽ സ്റ്റോർ  ചെയ്യാൻ സാധിക്കും. സെക്കന്റിൽ 100 MB സ്പീഡിൽ   3.5 MB വീതം സൈസ് ഉള്ള 1,200 ഫോട്ടോകൾ USB 3.0 റീഡർ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമെന്ന് കമ്പനി പറയുന്നു. ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ ലോഡ് ചെയ്യാൻ സഹായിക്കുന്ന A1 ആപ്പ് പെർഫോമൻസ് സവിശേഷതയും  ഈ കാർഡിനുള്ളതായി കമ്പനി അവകാശപ്പെടുന്നു.

Sep 1, 2017, 11:24 AM IST
ഐ.ആര്‍.എന്‍.എസ്.എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം

ഐ.ആര്‍.എന്‍.എസ്.എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ഇന്ന് വിക്ഷേപിച്ച ഐ ആർ എൻ എസ് എസ് 1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം.

Aug 31, 2017, 07:46 PM IST
നോക്കിയയുടെ പുതിയ ഫീച്ചർ ഫോൺ 1,599 രൂപയ്ക്ക് വിപണിയിൽ

നോക്കിയയുടെ പുതിയ ഫീച്ചർ ഫോൺ 1,599 രൂപയ്ക്ക് വിപണിയിൽ

നോക്കിയയുടെ 130 ഫീച്ചർ ഫോൺ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ റീട്ടയിൽ സ്റ്റോറുകളിൽ ഇത് എത്തിക്കഴിഞ്ഞതായി എച്ച് എം ഡി ഗ്ലോബൽ അറിയിച്ചു. 1,599 രൂപ വിലയുള്ള ഫോൺ ഗ്രേ, റെഡ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. ഡ്യുവൽ സിം ഫോൺ ആണിത്. എഫ് എം റേഡിയോ, എംപി ത്രീ പ്ളേബാക്ക്, വിജിഎ ക്യാമറ തുടങ്ങിയ സൗകര്യങ്ങളും ഈ ഫോണിൽ ഉണ്ട്. ഗെയിംലോഫ്റ്റിന്റെ ഗെയിമുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Aug 31, 2017, 06:34 PM IST
പാം ഡിവൈസുകൾ വീണ്ടും കൊണ്ടുവരാനൊരുങ്ങി ടിസിഎൽ

പാം ഡിവൈസുകൾ വീണ്ടും കൊണ്ടുവരാനൊരുങ്ങി ടിസിഎൽ

പ്രവർത്തനം നിർത്തിയ മൊബൈൽ ബ്രാൻഡ് 'പാം' തിരിച്ചു വരുന്നതായി വാർത്തകൾ. അടുത്ത വർഷം ആദ്യത്തോടെ പാം ഡിവൈസുകൾ കൊണ്ടുവരാനുള്ള ആഗ്രഹം അറിയിച്ചിരിക്കുന്നത് ബ്ളാക്ബെറി  ബ്രാൻഡിന് 'പുനർജീവൻ ' നൽകിയ ടിസിഎൽ ഗ്രൂപ്പാണ്.

Aug 31, 2017, 03:22 PM IST
ആപ്പിള്‍ ഐഫോണ്‍ 8 സെപ്തംബര്‍ 12 നെത്തുമോ?

ആപ്പിള്‍ ഐഫോണ്‍ 8 സെപ്തംബര്‍ 12 നെത്തുമോ?

പുതിയ ഐഫോണ്‍ 8 നെക്കുറിച്ച് ദിനംപ്രതിയെന്നോണം നിരവധി പുതിയ വാര്‍ത്തകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. കമ്പനി ഔദ്യോഗികമായി ഇതിന്‍റെ ഫീച്ചറുകള്‍ പ്രഖ്യാപിക്കും മുന്നേ തന്നെ അവ ലീക്കായിക്കഴിഞ്ഞു. ആദ്യ ഫുള്‍ സ്ക്രീന്‍ ഐഫോണ്‍ ആണ് ഇതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പുതിയ iOS 11 ആയിരിക്കും ഇതിന്‍റെ പ്ലാറ്റ്ഫോം എന്നും വാര്‍ത്തകള്‍ വന്നു.

Aug 30, 2017, 03:40 PM IST
മോട്ടോ X4 സെപ്തംബര്‍ രണ്ടിനെത്തുമെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പേജ്

മോട്ടോ X4 സെപ്തംബര്‍ രണ്ടിനെത്തുമെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പേജ്

മോട്ടോറോളയുടെ പുതിയ മോട്ടോ  X4 സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം ഇറങ്ങുമെന്ന് മുന്‍പേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഫിലിപ്പീന്‍സിലെ ഫേസ്ബുക്ക് പേജില്‍ ഔദ്യോഗികമായിത്തന്നെ ഇതിന്‍റെ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സെപ്തംബര്‍ രണ്ടിനായിരിക്കും ഇത് പുറത്തിറക്കുക. അന്നേദിവസം ഇതിന്റെ ലൈവ് കാണിക്കും എന്നും കമ്പനി പറയുന്നു. പോസ്റ്ററില്‍ ഈ പരിപാടിക്ക് "hellomoto X Jadine FB Live" എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ പേജില്‍ എവിടെയും ഈ ഫോണ്‍ X4 ആണ് എന്ന് നല്‍കിയിട്ടില്ല.

Aug 29, 2017, 01:15 PM IST