ബഫർ സോൺ വിഷയം ഒരുലക്ഷം കുടുംബങ്ങളെയെങ്കിലും ബാധിക്കും. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉൾപ്പെടെയുള്ള ഒരു കി.മി പരിധിയിൽ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സർക്കാരാണ്.
രണ്ട് മന്ത്രിസഭകളില്‍ ധനകാര്യം, എക്സൈസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരനായി ഭരണമികവും തെളിയിച്ചു. പരന്ന വായനയും ഭാഷാ മികവും കുറിക്ക് കൊള്ളുന്ന നർമ്മവും കൈമുതലായുള്ള നേതാവായിരുന്നു ശിവദാസമേനോന്.
പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യുഡിഎഫും പറഞ്ഞത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തത്
സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി കേരളത്തിലെ ചീഫ് സെക്രട്ടറി അവിടെ പോകാന്‍ തീരുമാനിക്കുകയും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശ പ്രകാരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.