സ്ത്രീകൾ, കുട്ടികൾ, വൈദികർ തുടങ്ങിയവർ രംഗത്തുണ്ട്. തുറമുഖത്തിന് സമീപത്ത് പ്രത്യേക പന്തൽ ഒരുക്കിയാണ് സമരം ആരംഭിച്ചത്. ഇത് വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ സൂചന കൂടിയാണിത്. സെക്രട്ടറിയേറ്റിലേക്കുള്ള മത്സ്യത്തൊഴിലാളികളുടെ മാർച്ചിനു പുറമേ നിരവധി നിവേദനങ്ങളും പരാതികളുമായി സർക്കാരിന്റെ അടുത്തെത്തിയിട്ടുണ്ട്.
ജനുവരി 12 ന് കോവളം ഹവ്വാബീച്ചിൽ തീരത്തോടുചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവവസ്തു കണ്ടെത്തി. ആംബർ ഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലന്ന് തെളിഞ്ഞു. ഇപ്പോൾ കിട്ടിയ വസ്തുവും പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.
വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ സാഗരിക അക്വാറിയത്തിലാണ് വർണ്ണ മത്സ്യങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് വിഴിഞ്ഞം തീരക്കടലിൽ നിന്ന് കിട്ടിയ ഒരു ജോഡി ഗോബി മീനുകളും അക്വേറിയത്തിലെ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന കാസോപ്പിയ ജെല്ലിഫിഷുമാണ് സാഗരിക അക്വേറിയത്തിലെ പുതിയ താരങ്ങൾ.
വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിലെ അഗസ്റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.