വിഴിഞ്ഞത്ത് മീൻപിടിക്കാൻ പോയവർക്ക് ലഭിച്ചത് അപൂർവവസ്തു; ആംബർഗ്രീസെന്ന് സംശയം

ജനുവരി 12 ന് കോവളം ഹവ്വാബീച്ചിൽ തീരത്തോടുചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവവസ്തു കണ്ടെത്തി. ആംബർ ഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലന്ന് തെളിഞ്ഞു. ഇപ്പോൾ കിട്ടിയ വസ്തുവും പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 23, 2022, 11:40 AM IST
  • തീരത്ത് എത്തിച്ച ശേഷം മറൈൻ എൻഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു.
  • 26.51 കി.ഗ്രാം ഭാരമുള്ള വസ്തുവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കൊണ്ടുപോയി.
  • ജനുവരി 12 ന് കോവളം ഹവ്വാബീച്ചിൽ തീരത്തോടുചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവവസ്തു കണ്ടെത്തി.
വിഴിഞ്ഞത്ത് മീൻപിടിക്കാൻ പോയവർക്ക് ലഭിച്ചത് അപൂർവവസ്തു; ആംബർഗ്രീസെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉൾക്കടലിൽ നിന്നും ലഭിച്ച അപൂർവ്വ വസ്തു ആംബർഗ്രീസാണെന്നാണ് (തിമിംഗിലവിസർജ്യം) ആണെന്ന് സംശയം. തീരത്ത് നിന്നും 32 കിലോമീറ്റർ ഉൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് ഈ വസ്തു ലഭിച്ചത്. ലോറൻസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മീൻപിടിക്കാൻ പോയ 9 അംഗ സംഘത്തിനാണ് ഇത് ലഭിച്ചത്. 

തീരത്ത് എത്തിച്ച ശേഷം മറൈൻ എൻഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച്  ഫോറസ്റ്റ് പരുത്തി പള്ളി റേഞ്ച് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.കെ ബിന്ദു, വാച്ചർമാരായ സുഭാഷ്, നിഷാദ് എന്നിവർ സ്ഥലത്തെത്തി പരിശോധനനടത്തി.

Read Also: "അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം

വാർഡ് കൗൺസിലർ പനിയടിമയുടെ നേതൃത്വത്തിൽ ഈ വസ്തുവിന്റെ ഭാരം തിട്ടപ്പെടുത്തി. 26.51 കി.ഗ്രാം ഭാരമുള്ള വസ്തുവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇത് രണ്ടാം തവണയാണ്
കേരളതീരത്ത് നിന്ന് ഇത്തരം വസ്തു കിട്ടുന്നത് രണ്ടാം തവണയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ജനുവരി 12 ന് കോവളം ഹവ്വാബീച്ചിൽ തീരത്തോടുചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവവസ്തു കണ്ടെത്തി. ആംബർ ഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലന്ന് തെളിഞ്ഞു. ഇപ്പോൾ കിട്ടിയ വസ്തുവും പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. 

Read Also: Vadakara Custodial Death: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും!

എണ്ണത്തിമിംഗിലത്തിന്റെ കുടലിൽ രൂപപ്പെടുന്ന ആംബർഗ്രീസ് വിസർജ്ജ്യമാണെന്നാണ് വിദഗ്ദ്ധ ർപറയുന്നത്. തിമിംഗലങ്ങളിൽ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന സ്വാഭാവിക ഉത്പന്നമാണിത്. വന്യജീവി സംരക്ഷണ പട്ടിക യിൽ ഷെഡ്യൂൾ 2ൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ കൈവശം വയ്ക്കുന്നതോ വിൽക്കുന്നതോ നിയമപരമായി കുറ്റകരമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News