മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി.
136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
Air India flight #AI263 landed at the nonoperational runway (under construction) at Male Velana International Airport in the Maldives: Flight24 pic.twitter.com/utL4XljH8D
— ANI (@ANI) September 7, 2018
റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്റെ ടയറിന്റെ കാറ്റുപോയതോടെ വിമാനം നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വിമാനം കെട്ടിവലിച്ചാണ് പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയത്.
വൈകുന്നേരം 4.42നാണ് മാലിയിലെ വെലേന രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ടയറിന്റെ കേടുപാടുകള്‍ പരിഹരിച്ച ശേഷം തിരുവനന്തപുരത്തേക്ക് വിമാനം തിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.