കൊറോണയെ വുഹാനില്‍ തളച്ച് ചൈന;ഇന്ത്യയിലേക്ക്‌ കൂടുതല്‍ കൊറോണ എത്തിയത് ഇറ്റലിയില്‍ നിന്ന് !

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈനയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ബുധനാഴ്ച ഒരാള്‍ക്ക്‌ പോലും വൈറസ് ബാധയില്ല എന്നാണ് റിപ്പോര്‍ട്ട്‌.ചൈനയ്ക്ക് പുറത്ത് വൈറസ് പകരുന്നതിനിടയിലാണ് വുഹാനില്‍ പുതിയ വൈറസ്‌ ബാധ ഉണ്ടാകാത്തത് എന്നതും ശ്രദ്ധേയമാണ്.വുഹാനില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് എര്‍പെടുത്തിയത്. വുഹാനിലെ ഒരു കോടിയിലേറെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പെടുത്തിയ ചൈന  ഹ്യുബെ പ്രവശ്യയിലെ നാല് കോടിയിലേറെ ജനങ്ങളെ  പുറത്തിറങ്ങുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.ചൊവ്വാഴ്ച ഹ്യുബെയില്‍ ചികിത്സയിലുണ്ടായിരുന്നതില്‍ എട്ട് പേര്‍ മരിച്ചു.

Last Updated : Mar 19, 2020, 01:01 PM IST
കൊറോണയെ വുഹാനില്‍ തളച്ച് ചൈന;ഇന്ത്യയിലേക്ക്‌ കൂടുതല്‍ കൊറോണ എത്തിയത് ഇറ്റലിയില്‍ നിന്ന് !

വുഹാന്‍:ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈനയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ബുധനാഴ്ച ഒരാള്‍ക്ക്‌ പോലും വൈറസ് ബാധയില്ല എന്നാണ് റിപ്പോര്‍ട്ട്‌.ചൈനയ്ക്ക് പുറത്ത് വൈറസ് പകരുന്നതിനിടയിലാണ് വുഹാനില്‍ പുതിയ വൈറസ്‌ ബാധ ഉണ്ടാകാത്തത് എന്നതും ശ്രദ്ധേയമാണ്.വുഹാനില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് എര്‍പെടുത്തിയത്. വുഹാനിലെ ഒരു കോടിയിലേറെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പെടുത്തിയ ചൈന  ഹ്യുബെ പ്രവശ്യയിലെ നാല് കോടിയിലേറെ ജനങ്ങളെ  പുറത്തിറങ്ങുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.ചൊവ്വാഴ്ച ഹ്യുബെയില്‍ ചികിത്സയിലുണ്ടായിരുന്നതില്‍ എട്ട് പേര്‍ മരിച്ചു.

ഇങ്ങനെ കര്‍ശന നിയന്ത്രണങ്ങളും കടുത്ത പ്രതിരോധ നടപടികളുമാണ് ചൈനയിലെ ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.ചൈനയില്‍ ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് 34 കേസുകളാണ്.ഇതില്‍ 21 കേസുകള്‍ ബെയ്ജിങ്ങിലാണ്.ഈ വൈറസ് ബാധിച്ചവരെല്ലാം വിദേശത്ത് നിന്ന് ചൈനയില്‍ എത്തിയവരാണ്.ചൈനയില്‍ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് 3245 പേരാണ് മരിച്ചത്.ഇത് വരെ വൈറസ്‌ ബാധിച്ചത് 80,928 പേര്‍ക്കാണ്.ഇതില്‍ 70420 പേര്‍ക്ക് പൂര്‍ണ്ണമായും രോഗം ഭേദമായിട്ടുണ്ട്.ഇന്ത്യയിലേക്ക്‌ ആദ്യം കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത് വുഹാനില്‍ നിന്നെത്തിയ മലയാളികളിലാണ്.ഇത് കണക്കിലെടുത്ത് ചൈനയില്‍ നിന്ന് വൈറസ് എത്തുന്ന വഴിയ്ടയ്ക്കുന്നതിന് ഇന്ത്യ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇറ്റലിയില്‍ കൊറോണ വൈറസ്‌ ബാധ എത്തിയതോടെ അവിടെനിന്നും ഇന്ത്യയിലേക്ക്‌ എത്തുകയായിരുന്നു.ഇന്ത്യയില്‍ ഇതുവരെ 169 പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.ഇതില്‍ 34 പേര്‍ ഇറ്റലിയില്‍ സന്ദര്‍ശിച്ചവരാണ്.എന്തായാലും വുഹാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചത് അവരുടെ ചെറുത്ത് നില്‍പ്പിന്‍റെ ആഴം വ്യക്തമാക്കുകയാണ്.എന്നാല്‍ ഇറ്റലിയിലാകട്ടെ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്.ഇറ്റലി യാത്രവിലക്കും മറ്റും ഏര്‍പെടുത്തി വൈറസ്‌ വ്യാപനം തടയുന്നതിനുള്ള കഠിന പരിശ്രമത്തിലാണ്.ഇറ്റലിയില്‍ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് ഇതുവരെ 2978 പേരാണ് മരിച്ചത്.

Trending News