ജി 20 ഉച്ചകോടി: സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി

ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യം നേരിടാന്‍ ചര്‍ച്ചകള്‍ മാത്രം പോരെന്നും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര സ്‌ഥിതിഗതികള്‍ സങ്കീര്‍ണമായ രാഷ്‌ട്രീയ, സാമ്പത്തിക വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നതെന്നു ചൈനയില്‍ ചേരുന്ന ജി20 സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

Last Updated : Sep 5, 2016, 10:57 AM IST
ജി 20 ഉച്ചകോടി:  സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി മോദി

ഹാങ്‌ഷു: ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യം നേരിടാന്‍ ചര്‍ച്ചകള്‍ മാത്രം പോരെന്നും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര സ്‌ഥിതിഗതികള്‍ സങ്കീര്‍ണമായ രാഷ്‌ട്രീയ, സാമ്പത്തിക വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നതെന്നു ചൈനയില്‍ ചേരുന്ന ജി20 സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം കൂട്ടുക, അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക  എന്നീ നടപടികള്‍ അനിവാര്യമാണ്‌. പൊതുവായതാണ് വെല്ലുവിളികളെയാണ് നമ്മള്‍ നേരിടുന്നത്. സാങ്കേതികവിദ്യകളുടെ പങ്കുവയ്‌പും ഡിജിറ്റല്‍ വിപ്ലവവും ആഗോള വളര്‍ച്ചയ്‌ക്കു പുതിയ അടിസ്‌ഥാനമാകണം. അതിനാല്‍ത്തന്നെ നമുക്കിടയിലെ വര്‍ധിച്ച സഹകരണം അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുടെ ആദ്യ ജി 20യും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ അവസാനത്തെ ജി 20യും ആണിത്. ഉച്ചകോടിക്ക് ചൈന വേദിയാകുന്നതും ഇത് ആദ്യമായാണ്. ആഗോള താപനം നേരിടുന്നതിനുള്ള പാരിസ് ഉടമ്പടി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. വിവിധ രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നതിനുള്ള വേദി കൂടിയാകും ജി 20 ഉച്ചകോടി. 

മൂന്ന് ദിവസത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചൈനയിലെത്തിയിരുന്നു.വിയറ്റ്‌നാം സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാണ് മോദി ചൈനയില്‍ എത്തിയത്. 

Trending News