തിരഞ്ഞെടുപ്പിൽ കനത്ത തോൽവി; രാജി സന്നദ്ധത അറിയിച്ച് ദക്ഷിണ കൊറിയൻ ഭരണകക്ഷിയംഗങ്ങൾ

South Korea: വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതോടെ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ദുക്സൂ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 02:57 PM IST
  • തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ചു
  • ജനവിധി അംഗീകരിക്കുമെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും പിപിപി വ്യക്തമാക്കിയിട്ടുണ്ട്
തിരഞ്ഞെടുപ്പിൽ കനത്ത തോൽവി; രാജി സന്നദ്ധത അറിയിച്ച് ദക്ഷിണ കൊറിയൻ ഭരണകക്ഷിയംഗങ്ങൾ

South Korea Elections: ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ചു. യൂന്‍ സുക് യോളിനേറ്റ കനത്ത പ്രഹരമാണ് വലതുപക്ഷത്തിന്റെ കനത്ത തോല്‍വി. 

Also Read: അയ്യോ...അഞ്ച് ലക്ഷം മൂങ്ങകളെ വെടിവെച്ച് കൊല്ലാൻ ഈ രാജ്യം; കാരണം എന്ത്?

വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതോടെ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ദുക്സൂ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചിരുന്നു. പിപിപി നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്ന ഹാന്‍ ഡോങ് രാജിവെയ്ക്കുകയും പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിഷുഫലം 2024: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

ദക്ഷിണ കൊറിയന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 29.7 ദശലക്ഷത്തിലേറെ ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.  ഇതിൽ 67 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തിയത്. ജനവിധി അംഗീകരിക്കുമെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും പിപിപി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ പുരോഗതിയും!

 

ഇന്നലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ലിബറല്‍ പ്രതിപക്ഷ പാര്‍ട്ടി കൂറ്റന്‍ വിജയമാണ് നേടിയത്. നേരിട്ട് മത്സരിച്ച 254 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 161 സീറ്റുകള്‍ നേടിയപ്പോള്‍ പിപിപി 90 സീറ്റുകള്‍ മാത്രമാണ് നേടിയത്. തുടർന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സഖ്യ കക്ഷികളുമായി ചേര്‍ന്ന് 175 സീറ്റുകളിലെ വിജയം ഉറപ്പിച്ചപ്പോള്‍ പിപിപിയും സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികളും ചേർന്ന് 108 സീറ്റുകളില്‍ ഒതുങ്ങി പോകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News