Owl Killing | അയ്യോ...അഞ്ച് ലക്ഷം മൂങ്ങകളെ വെടിവെച്ച് കൊല്ലാൻ ഈ രാജ്യം; കാരണം എന്ത്?

owl killing in America: കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളിൽ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 11:31 AM IST
  • ഏതാണ്ട് പതിനെട്ട് തരം മൂങ്ങകള്‍ യുണേറ്റഡ് സ്റ്റേറ്റ്സില്‍ ഉണ്ട്
  • തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കാനാണ് വനം വകുപ്പിന്റെ കർശന നടപടി
  • ആവാസ മേഖലയുടെ താളം കെടുത്തുമെന്ന് ചില നിരീക്ഷണങ്ങൾ
Owl Killing | അയ്യോ...അഞ്ച് ലക്ഷം മൂങ്ങകളെ വെടിവെച്ച് കൊല്ലാൻ ഈ രാജ്യം; കാരണം എന്ത്?

സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക്  സസ്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ പോലെ തന്നെയാണ്   അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും. ഇത്തരത്തിൽ ആവാസ വ്യവസ്ഥകൾക്ക് തന്നെ വലിയ വെല്ലുവിളികളാകുന്ന ജീവികളെ കുറയ്ക്കാൻ വിവിധ രാജ്യങ്ങൾ പലപ്പോഴായി ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കൽ പോലുള്ള കർശന നടപടി സ്വീകരിക്കാറുണ്ട്. അമേരിക്ക ഇത്തരത്തിൽ കൊന്നൊടുക്കാൻ ഒരുങ്ങുന്നത് അഞ്ച് ലക്ഷം മൂങ്ങകളേയാണ്.

കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളിൽ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഗവൺമെന്‍റ്. ഏതാണ്ട് പതിനെട്ട് തരം മൂങ്ങകള്‍ യുണേറ്റഡ് സ്റ്റേറ്റ്സില്‍ ഉണ്ട്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കാനാണ് മത്സ്യ വനം വകുപ്പിന്റെ കർശന നടപടി. 

ബാർഡ് ഔൾ എന്നയിനം മൂങ്ങകളെയാണ് വലിയ രീതിയിൽ കൊന്നൊടുക്കാൻ തീരുമാനിച്ചത്.  ഇത്തരമൊരു കടുത്ത നടപടിയിലേക്ക് പോയില്ലെങ്കിൽ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. നടപടി കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഇനം മൂങ്ങകളെ സംരക്ഷിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

വെടിവച്ച് ഇവയെ കൊല്ലാനുള്ള ശ്രമം സ്വാഭാവിക ആവാസ മേഖലയുടെ താളം കെടുത്തുമെന്നും അറിവില്ലാത്തവരുടെ തോക്ക് ഉപയോഗം സ്പോട്ടഡ് മൂങ്ങകളുടെ തന്നെ ജീവന് ആപത്താവുമെന്നാണ് ശുപാർശയെ എതിർക്കുന്നവരുടെ വാദം. കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് ബാർഡ് മൂങ്ങകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിയത്. എന്നാൽ സ്വാഭാവിക ആവാസ സ്ഥലങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളുണ്ടായതാണ് മൂങ്ങകൾ ഇത്തരത്തിൽ പലായനം ചെയ്യാൻ കാരണമായതെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News