ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങള്‍ സ്വാഗതം ചെയ്യും: ഇറാന്‍ സ്ഥാനപതി

പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണ്. ഏതു നിമിഷവും യുദ്ധം പോട്ടിപ്പുറപ്പെടാമെന്ന അവസ്ഥ. എങ്ങും യുദ്ധഭീഷണിയും പകരം വീട്ടുമെന്ന വെല്ലുവിളിയു൦ മാത്രം...

Last Updated : Jan 8, 2020, 02:43 PM IST
  • ഇറാന്‍-US സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യ നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങളേയും ഇറാന്‍ സ്വാഗതം ചെയ്യു൦
  • യുദ്ധമല്ല, ഈ പ്രദേശത്തെ എല്ലാവരുടേയും സമാധാനവും സമൃദ്ധിയുമാണ് ഇറാന്‍ ആഗ്രഹിക്കുന്നത് എന്നും അലി ചെഗെനി പറഞ്ഞു
ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങള്‍ സ്വാഗതം ചെയ്യും: ഇറാന്‍ സ്ഥാനപതി

ടെഹ്‌റാന്‍: പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണ്. ഏതു നിമിഷവും യുദ്ധം പോട്ടിപ്പുറപ്പെടാമെന്ന അവസ്ഥ. എങ്ങും യുദ്ധഭീഷണിയും പകരം വീട്ടുമെന്ന വെല്ലുവിളിയു൦ മാത്രം...

കഴിഞ്ഞ 3ന് പുലര്‍ച്ചെ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നാ​ണ് ഖാ​സിം സു​ലൈ​മാ​നിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടതോടെയാണ് ഇറാന്‍-US സംഘര്‍ഷം അതിന്‍റെ പരകോടിയില്‍ എത്തിയത്. 

എന്നാല്‍, തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ച ഇറാന്‍, ബുധനാഴ്ച പുലര്‍ച്ചെ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. 12-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാഖിലെ അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണ വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചു. ഒപ്പം ഇറാന് ഉടന്‍ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന കടുത്ത മുന്നറിയിപ്പും അമേരിക്ക നല്‍കിയിരിക്കുകയാണ്. അമേരിക്കയ്ക്ക് ഏറ്റവും ശക്തവും സുസജ്ജമായ സൈന്യമുണ്ട്, എല്ലാം നല്ലതിന് എന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഇതിനിടെ, ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗെനിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുകയാണ്. 

ഇറാന്‍-US സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യ നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങളേയും ഇറാന്‍ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുദ്ധമല്ല, ഈ പ്രദേശത്തെ എല്ലാവരുടേയും സമാധാനവും സമൃദ്ധിയുമാണ് ഇറാന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Trending News