വാഷിംഗ്ടൺ: ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരിൽ അമേരിക്കൻ പൗരന്മാരും ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണം ഉണ്ടായ സമയം മുതൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു അമേരിക്ക. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്വേഷവും അക്രമവും മൂലം നിരവധി കുടുംബങ്ങൾ ഛിന്നഭിന്നമായിരിക്കുകയാണ്. ഇസ്രായേലിലുള്ള യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലർ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഇസ്രയേൽ വിടാൻ താൽപര്യപ്പെടുന്നവർക്ക് വാണിജ്യ വിമാനങ്ങൾ പരിമിതമാണെങ്കിലും അതും ലഭ്യമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗ്ഗനിർദ്ദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ അഭ്യർത്ഥിച്ചു.
Also Read: Israel - Hamas war: കാമുകനെ മർദ്ദിച്ച ശേഷം 25കാരിയെ തട്ടിക്കൊണ്ടു പോയി ഹമാസ് സംഘം; വീഡിയോ
ഇസ്രയേലിൽ നിന്ന് നിരവധി പേരെ ഹമാസ് തട്ടിക്കൊണ്ടുപോയതായാണ് വിവരം. എന്നാൽ എത്ര പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നുള്ളത് വ്യക്തമല്ല. അതേസമയം കഴിഞ്ഞ ദിവസം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം ഇസ്രയേൽ ഗാസയിൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയുമടക്കം തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.