ഗാസ: ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശമുണ്ടായതായി റിപ്പോർട്ട്. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണമെന്നും വിലയിരുത്തുന്നുണ്ട്.
Also Read: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം
അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നേരത്ത് പറഞ്ഞിരുന്നു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തില്‍ പലസ്തീനിയെ ഇസ്രയേല്‍ പൗരന് വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ട് വരുന്നുണ്ട്. അതുപോലെ റഫ തീരത്ത് പലസ്തീനി മത്സ്യത്തൊഴിലാളിയെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നതായും റിപ്പോർട്ടുണ്ട്.
Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!
വെടിവെപ്പില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണം ഉള്‍പ്പെടെ പലസ്തീനില്‍ 24 മണിക്കൂറിനിടെ ജീവഹാനി സംഭവിച്ചത് 51 പേര്‍ക്കാണ്. 75 പേര്‍ക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഇതോടെ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ പലസ്തീനിൽ കൊല്ലപ്പെട്ടത് 34,356 പേരാണ് പരിക്കേറ്റത് 77,368 പേര്‍ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.