ജറുസലേം: അതി രൂക്ഷമായ കോവിഡ് പ്രതിസന്ധികളും തർക്കത്തിനുമിടയിൽ പാലസ്തീന് ഇസ്രായേൽ കോവിഡ് വാക്സിൻ നൽകും. 10 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് നൽകുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുള്ളത്. പുതിയ സർക്കാർ അധികാരത്തിലേറ്റതിന് ശേഷമാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്.
പാലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ ഇത് തിരികെ കൊടുക്കണമെന്ന് യു.എന്നുമായി ധാരണ ഉണ്ട് നിലവിൽ ഇസ്രായേലിന് കൈവശമുള്ള ഫൈസർ വാക്സിനാണ് പാലസ്തീന് നൽകുന്നത്. നേരത്തെ ഇസ്രായേല്‍ പലസ്തീന് കൊവിഡ് വാക്‌സീന്‍ നല്‍കണമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു തുടർന്നാണ് വാക്സിൻ നൽകാൻ ധാരണയായത്.
ഇസ്രായേലില്‍ 60 വയസ്സിന് മുകളിലുള്ള ഏതാണ്ട് 85 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ ചിലയിടങ്ങളിൽ പാലസ്തീനികള്‍ക്ക് വാക്‌സീന്‍ നല്‍കിയിരുന്നില്ല. 45 ലക്ഷമാണ് ഇവിടുത്തെയാകെ ജനസംഖ്യ. ഇതുവരെ മൂന്ന് ലക്ഷത്തോളം പാലസ്തീൻകാരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തുതന്നെ ഏറ്റവും വേഗത്തില്‍ വാക്‌സീനേഷന്‍ പ്രവര്‍ത്തികള്‍ നടപ്പാക്കിയ രാജ്യമാണ് ഇസ്രായേല്‍. വാക്‌സിനേഷന്‍ 85 ശതമാനം പൂര്‍ത്തിയായതോടെ ജനജീവിതം സാധാരണ നിലയിലായി. നിര്‍ബന്ധിത മാസ്‌കും ഒഴിവാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA