Mooning Mona Lisa: ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ (Mona Lisa). പുഞ്ചിരിയ്ക്കുന്ന മൊണാലിസയുടെ ചിത്രം 1503 നും 1506നും ഇടക്ക് ലിയനാര്‍ഡോ ഡാവിഞ്ചിയാണ് വരച്ചത്. പാരീസിലെ ലൂവ്രേയിൽ ഈ ചിത്രം ഇന്നും കാണുവാന്‍ സാധിക്കും.
എന്നാല്‍, ഇപ്പോള്‍ ചര്‍ച്ചയായിരിയ്ക്കുന്നത് മറ്റൊരു മൊണാലിസയാണ്. ഈ മൊണാലിസ പുഞ്ചിരിയ്ക്കുക മാത്രമല്ല നിതംബവും കാട്ടും...!! മൂണിംഗ് മൊണാലിസ (Mooning Mona Lisa) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ പെയിന്‍റി൦ഗ് ഏറെ പ്രശസ്തമാണ്.
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പുഞ്ചിരിയ്ക്കുന്ന മൊണാലിസയെ (Mona Lisa) അനുകരിച്ചുകൊണ്ട് പ്രശസ്ത ചിത്രകാരൻ നിക്ക് വാക്കര്‍ മൊണാലിസയുടെ മറ്റൊരു പെയിന്‍റി൦ഗ് വരച്ചിരുന്നു. ഈ പെയിന്‍റി൦ഗില്‍ പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള മൊണാലിസ തന്‍റെ നിതംബവും കാട്ടുന്നു...!!
ഈ ചിത്രത്തിന് പിന്നിലും ഒരു കഥയുണ്ട്. നിക്ക് വാക്കറിന്‍റെ സുഹൃത്ത് ബാങ്ക്സി ഒരിയ്ക്കല്‍ വാക്കറിനെ വെല്ലുവിളിച്ചിരുന്നു. മൊണാലിസയിൽ ഇതില്‍ കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു ബാങ്ക്സിയുടെ വാദം. അതിന് മറുപടിയായാണ് നിക്ക് വാക്കര്‍ നിതംബം കാട്ടുന്ന മൊണാലിസയുടെ പെയിന്‍റി൦ഗ് വരച്ചത്. എന്നാല്‍ അതിശയമെന്ന് പറയട്ടെ, ആ പെയിന്‍റി൦ഗ് തികച്ചും അപ്രതീക്ഷിതമായി £54,000 രൂപയ്ക്ക് വിറ്റുപോയിരുന്നു....!!
എന്നാല്‍, ഇപ്പോള്‍ ആ പെയിന്‍റി൦ഗിനെ അടിസ്ഥാനമാക്കി നിതംബം കാട്ടുന്ന മൊണാലിസയുടെ പൂര്‍ണ്ണകായ പ്രതിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെങ്കലത്തില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ ശിൽപം ബ്രിസ്റ്റലിലെ എം-ഷെഡിൽ നടക്കുന്ന Bristol Street Art exhibition -ന്‍റെ ഭാഗമായി പ്രദർശനത്തിന് വച്ചിരിയ്ക്കുകയാണ്.
260 കിലോഗ്രാമാണ് ഈ ശില്പ ത്തിന്‍റെ ഭാരം....!! ഈ മൂണിംഗ് മൊണാലിസ (Mooning Mona Lisa) ശില്‍പം ഒക്ടോബര്‍ 31 വരെ പൊതുജനങ്ങള്‍ക്ക് കാണാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...