New Zealand: ഓക്ലൻഡിൽ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

ഭീകരാക്രമണം നടത്തിയ ഐഎസ് ഭീകരനെ വെടിവച്ച് കൊലപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Sep 4, 2021, 06:45 PM IST
  • പരിക്കേറ്റവരെ ഓക്ലൻഡിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു
  • പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്തമാക്കി
  • ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്
  • ശ്രീലങ്കൻ പൗരനാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി
New Zealand: ഓക്ലൻഡിൽ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ

വെല്ലിങ്ടൺ: ന്യൂസിലന്റിലെ മാളിൽ ആറ് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമെന്ന് (Terrorist attack) സ്ഥിരീകരിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. മാളിലെ കൗണ്ട് ഡൗൺ സൂപ്പർമാർക്കറ്റിലെത്തിയ അക്രമി ഏഴ് പേരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഭീകരാക്രമണം നടത്തിയ ഐഎസ് ഭീകരനെ വെടിവച്ച് കൊലപ്പെടുത്തി.

പരിക്കേറ്റവരെ ഓക്ലൻഡിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വ്യക്തമാക്കി. ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്. ശ്രീലങ്കൻ പൗരനാണ് ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ALSO READ: Covid 19 New Zealand : ന്യൂസിലന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ഒരാൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു

ഐഎസ് ഭീകര സംഘടനയെ (ISIS Terrorist) പിന്തുണയ്ക്കുന്നയാളാണ് അക്രമം നടത്തിയത്. സംഭവിച്ചത് നിന്ദ്യവും വിദ്വേഷകരവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നടത്തിയത് ഒരു വ്യക്തിയാണ്, വിശ്വാസമല്ലെന്നും ജസീന്ത ആർഡേൻ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News