Islamabad: പാകിസ്ഥാനിലെ (Pakistan) മലയോര പട്ടണമായ മുറെയിൽ (Murre) കനത്ത മഞ്ഞുവീഴ്ചയെ (Snowfall) തുടർന്ന് മരിച്ചവരുടെ എണ്ണം 21 ആയി. വാഹനങ്ങൾക്കു മുകളിൽ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തിലാണ് 21 പേർ മരിച്ചത്. പട്ടണത്തിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്നു. ഇവിടെയുണ്ടായ മഞ്ഞ് വീഴ്ചയെ തുടർന്ന് ഇവരുടെ വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങി പോയിരുന്നുവെന്ന് മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
പാകിസ്ഥാൻ ഗവണ്മെന്റ് രക്ഷാപ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെയും മറ്റ് സിവിൽ സായുധ സേന ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് കാറിനുള്ളിൽ തണുത്തുറഞ്ഞാണ് അഞ്ചുപേർ മരിച്ചത്. മരിച്ചവരിൽ ഒരു പോലീസുദ്യോഗസ്ഥനും ഭാര്യയും ആറുമക്കളും ഉൾപെടും. ഇനിയും നിരവധി ആളുകളും വാഹനങ്ങളും മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: Pakistan Snowstorm : പാകിസ്താനിൽ കനത്ത മഞ്ഞുവീഴ്ച; 16 പേർ കൊല്ലപ്പെട്ടു
സഞ്ചാരികൾ മാത്രമല്ല പ്രദേശവാസികളും മഞ്ഞുവീഴ്ചയെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. ഇവർക്ക് കുടിവെള്ളവും പാചകവാതകവും ലഭിക്കാതായതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായത്. ഇസ്ലാമാബാദിൽ നിന്ന് മുറേയിലേക്കുള്ള റോഡ് അടച്ചിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പാകിസ്ഥാൻ പഞ്ചാബ് സർക്കാർ മുറൈ പ്രദേശം പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
അസാധാരണമായി ഈ മഞ്ഞുവീഴ്ച കണ്ടാസ്വദിക്കാനാണ് വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തിയത്. മഞ്ഞുവീഴ്ച കാണാൻ അടുത്തദിവസങ്ങളിലായി ഒട്ടേറെപ്പേർ എത്തിയത് നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗതക്കുരുക്കിനു കാരണമായിയിരുന്നു. റോഡുകൾ വൃത്തിയാക്കാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമത്തിലാണ് സൈന്യം.
Also Read: Covid Precautionary Dose | കരുതൽ ഡോസിനായി ബുക്ക് ചെയ്യാം ഇന്ന് മുതൽ, വിതരണം നാളെ തുടങ്ങും
കുടുങ്ങിക്കിടക്കുന്നവർക്കായി നാട്ടുകാർ പുതപ്പുകളും ഭക്ഷണവും നൽകി., അതേസമയം സമുദ്രനിരപ്പിൽ നിന്ന് 2,300 മീറ്റർ (7,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നവർക്ക് സർക്കാർ, സ്കൂൾ കെട്ടിടങ്ങളിൽ അഭയം നൽകിയിട്ടുണ്ട്.
വിനോദസഞ്ചാരികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...