G20 Summit Update: യുക്രൈനിലെ വെടിനിർത്തലിന്‍റെയും നയതന്ത്രത്തിന്‍റെയും പാതയിലേക്ക് മടങ്ങണം, G20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

നിരവധി പ്രമുഖ ആഗോള്‍ നേതാക്കള്‍ പങ്കെടുക്കുന്ന G20 ഉച്ചകോടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ ആരംഭിച്ചു. കോവിഡ്-19 മഹാമാരി ആഗോള തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സൃഷ്ടിച്ച പ്രതിസന്ധികളും  യുക്രൈനെതിരായ റഷ്യയുടെ ആക്രമണവും സമ്മേളനത്തിൽ ചർച്ചയാവുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 10:31 AM IST
  • G20 ഉച്ചകോടിയുടെ ഭാഗമായി , നിരവധി ലോക നേതാക്കളുമായി മോദി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
G20 Summit Update: യുക്രൈനിലെ വെടിനിർത്തലിന്‍റെയും നയതന്ത്രത്തിന്‍റെയും പാതയിലേക്ക് മടങ്ങണം, G20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

G20 Summit Update: നിരവധി പ്രമുഖ ആഗോള്‍ നേതാക്കള്‍ പങ്കെടുക്കുന്ന G20 ഉച്ചകോടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ ആരംഭിച്ചു. കോവിഡ്-19 മഹാമാരി ആഗോള തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സൃഷ്ടിച്ച പ്രതിസന്ധികളും  യുക്രൈനെതിരായ റഷ്യയുടെ ആക്രമണവും സമ്മേളനത്തിൽ ചർച്ചയാവുകയാണ്. 

ജി 20 ഉച്ചകോടിയിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ്  ജോക്കോ വിഡോഡോ ലോക നേതാക്കളോട് ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പാലിക്കാനും 'യുദ്ധം' അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. എല്ലാ നേതാക്കൾക്കും ലോകത്തിലെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതിനർത്ഥം യുഎൻ ചാർട്ടർ പൂര്‍ണ്ണമായും പിന്തുടരുക എന്നാണ്, വിഡോഡോ പറഞ്ഞു.  ജി20 ഗ്രൂപ്പിന്‍റെ നിലവിലെ അദ്ധ്യക്ഷന്‍ ഇന്‍ഡോനേഷ്യയാണ്.

Also Read:   Satyendra Jain: മന്ത്രി സത്യേന്ദർ ജെയിന് VIP സൗകര്യം ഒരുക്കി, തീഹാർ ജയില്‍ സൂപ്രണ്ടിന് സസ്പെൻഷന്‍

ഉച്ചകോടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ്  ഇന്‍ഡോനേഷ്യൻ പ്രസിഡന്‍റ്  ജോക്കോ വിഡോഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയുടെ തുടക്കത്തിൽ യുഎസ് പ്രസിഡന്‍റ്  ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും പ്രധാനമന്ത്രി മോദി ഹ്രസ്വ ചർച്ചകൾ നടത്തി. 

Also Read :  LDF Rajbhavan March: ഗവർണർക്കെതിരെ പ്രതിഷേധം: ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് എൽഡിഎഫ് രാജ്ഭവൻ മാർച്ച് ഇന്ന്

G20 ഉച്ചകോടിയുടെ ഭാഗമായി , നിരവധി ലോക നേതാക്കളുമായി മോദി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. എന്നാല്‍, പ്രധാനമന്ത്രി മോദിയും ജിൻപിങ്ങും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. മോദിയും ജിൻപിംഗും കണ്ടുമുട്ടുകയാണെങ്കിൽ, 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള അതിർത്തി സംഘർഷത്തിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ മുഖാമുഖ സംഭാഷണമായിരിക്കും ഇത്.

എന്താണ്  G20? 
G-20 ഗ്രൂപ്പ് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുടെ ഒരു ഇന്റർ ഗവൺമെന്റൽ ഫോറമാണ്. ഇതിൽ അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ (EU) എന്നിവ ഉൾപ്പെടുന്നു.

നവംബർ 14 മുതൽ 16 വരെയാണ്  G-20 ഉച്ചകോടി നടക്കുക. ജി20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി ജി20 ഗ്രൂപ്പിന്‍റെ അടുത്ത അദ്ധ്യക്ഷനായി ചുമതലയേൽക്കും. ഡിസംബർ 1 മുതൽ ഇന്ത്യ ഈ ഗ്രൂപ്പിന്‍റെ  അദ്ധ്യക്ഷത വഹിക്കും.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News