'റഷ്യയുടെ ഇഷ്ടക്കാരി': ഹിലരി ക്ലിന്‍റനെതിരെ മാനനഷ്ടക്കേസ്!!

'റഷ്യക്കാരുടെ ഇഷ്ടക്കാരി' പരാമര്‍ശത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്‍റനെതിരെ മാനനഷ്ടക്കേസ്. ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലരിക്കെതിരെ 350 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. 

Last Updated : Jan 24, 2020, 11:27 AM IST
  • ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലരിക്കെതിരെ 350 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. നവംബറിലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന വ്യക്തിയാണ് തുൾസി ഗബ്ബാർഡ്.
'റഷ്യയുടെ ഇഷ്ടക്കാരി': ഹിലരി ക്ലിന്‍റനെതിരെ മാനനഷ്ടക്കേസ്!!

വാഷിംഗ്ടണ്‍: 'റഷ്യക്കാരുടെ ഇഷ്ടക്കാരി' പരാമര്‍ശത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്‍റനെതിരെ മാനനഷ്ടക്കേസ്. ഇന്ത്യന്‍ വംശജയായ തുള്‍സി ഗബ്ബാര്‍ഡാണ് ഹിലരിക്കെതിരെ 350 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കിയിരിക്കുന്നത്. 

നവംബറിലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന വ്യക്തിയാണ് തുൾസി ഗബ്ബാർഡ്. തുൾസിയെ ‘റഷ്യയുടെ സ്വത്ത്’, ‘റഷ്യക്കാരുടെ ഇഷ്ടക്കാരി’ എന്നിങ്ങനെയാണ് ഹിലരി വിശേഷിപ്പിച്ചത്. 

ഹിലാരിയുടെ ഈ  പ്രസ്താവനകള്‍ തന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ തുള്‍സി കേസ് നല്‍കിയിരിക്കുന്നത്. 

ഈ വിശേഷണങ്ങള്‍ അധിക്ഷേപമാണെന്നും 5 കോടി ഡോളർ (350 കോടിയിലേറെ രൂപ) നഷ്ടപരിഹാരം നൽകണമെന്നുമാണ് തുള്‍സിയുടെ ആവശ്യം. ഇതേസമയം, ഡെമോക്രാറ്റ് പ്രൈമറിയിൽ മുന്നിലുള്ള ജോ ബൈഡനും ബേണി സാൻഡേഴ്സും വാക്പോര് തുടരുകയാണ്.

Trending News