Viral News: ടോയ്ലെറ്റിൽ ഇ​ഗ്വാനയെ കണ്ട് ഭയന്ന് സ്ത്രീ, പിന്നീട് സംഭവിച്ചത്

അമേരിക്കയില ഫ്ലോറിഡയിൽ നിന്നുള്ള ഒരു വാർത്തയും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോയ്ലറ്റിനകത്ത് ഒരു ജീവി കയറിപ്പറ്റിയതാണ് ഇവിടെ വാർത്ത.

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 03:42 PM IST
  • ഭക്ഷണം പാകം ചെയ്തതിന് ശേഷം മുകള്‍നിലയില്‍ പോയി ടോയ്ലറ്റ് തുറന്നപ്പോഴാണ് മിഷേൽ അതിനുള്ളിൽ ഇ​ഗ്വാന കുടുങ്ങിയിരിക്കുന്നത് കാണുന്നത്.
  • ഉടൻ തന്നെ ഇവർ ടോയ്ലറ്റ് അടച്ച് പെട്ടെന്ന് അവിടെ നിന്ന് പോവുകയാണ് ചെയ്തത്.
  • എന്നാൽ അപ്പോഴൊന്നും ടോയ്ലറ്റിൽ കുടുങ്ങിയ ആ ജീവി ഏതാണെന്ന് മിഷേലിന് വ്യക്തമായിരുന്നില്ല.
Viral News: ടോയ്ലെറ്റിൽ ഇ​ഗ്വാനയെ കണ്ട് ഭയന്ന് സ്ത്രീ, പിന്നീട് സംഭവിച്ചത്

വീടിനകത്ത് നിന്നും ടോയ്ലെറ്റിൽ നിന്നുമൊക്കെ പാമ്പുകളെ കണ്ടെത്തുന്ന നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. വാർത്ത കാണുന്ന നമ്മൾ പോലും പലപ്പോഴും ഇത് കണ്ട് ഷോക്ക് ആകാറുണ്ട്. അപ്പോൾ അത് അനുഭവിക്കുന്നവർ എത്രത്തോളം ഷോക്ക് ആകാറുണ്ടെന്ന് ചിന്തിക്കാറുണ്ടോ? നമ്മൾ അറിയാതെ വീടിനുള്ളിലും ബാത്റൂമിനുള്ളിലുമൊക്കെ ഇവ കയറി ഇരിക്കുമ്പോൾ തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിഞ്ഞ് പോകാറുള്ളത്. 

അമേരിക്കയില ഫ്ലോറിഡയിൽ നിന്നുള്ള ഒരു വാർത്തയും ചിത്രവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടോയ്ലറ്റിനകത്ത് ഒരു ജീവി കയറിപ്പറ്റിയതാണ് ഇവിടെ വാർത്ത. അത് ഏത് ജീവിയാണെന്നായിരിക്കും നിങ്ങളും അത്ഭുതപ്പെടുന്നത്. മിഷേല്‍ റെയ്നോള്‍ഡ്സ് എന്ന സ്ത്രീയുടെ വീട്ടിലെ ടോയ്ലറ്റിലാണ് ഈ ജീവിയെ കണ്ടത്. ഇ​ഗ്വാനയാണ് (ഉടുമ്പ്) മിഷേലിന്റെ ടോയ്ലറ്റിൽ കുടുങ്ങിപ്പോയത്. 

Also Read: Viral Video: ഒരു 'കുട്ടി' സൗഹൃദം! കുട്ടിയാനയുടെയും സീബ്ര കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു

ഭക്ഷണം പാകം ചെയ്തതിന് ശേഷം മുകള്‍നിലയില്‍ പോയി ടോയ്ലറ്റ് തുറന്നപ്പോഴാണ് മിഷേൽ അതിനുള്ളിൽ ഇ​ഗ്വാന കുടുങ്ങിയിരിക്കുന്നത് കാണുന്നത്. ഉടൻ തന്നെ ഇവർ ടോയ്ലറ്റ് അടച്ച് പെട്ടെന്ന് അവിടെ നിന്ന് പോവുകയാണ് ചെയ്തത്. എന്നാൽ അപ്പോഴൊന്നും ടോയ്ലറ്റിൽ കുടുങ്ങിയ ആ ജീവി ഏതാണെന്ന് മിഷേലിന് വ്യക്തമായിരുന്നില്ല. തുടർന്ന് വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പിടിക്കുന്ന ഏജന്‍സിയെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയ ശേഷമാണ് ഇത് ഒരു ഉടുമ്പാണെന്ന് (ഇ​ഗ്വാന) അറിയുന്നത്. 

ഇത് എങ്ങനെ ടോയ്ലെറ്റിനുള്ളിൽ കയറിപ്പറ്റി എന്നത് വ്യക്തമല്ല. ഈ വർഷം സൗത്ത് ഫ്ലോറിഡയിലെ വീടുകലിൽ നിന്ന് നിരവധി ഇഗ്വാനകളെ പിടികൂടിയിട്ടുണ്ടെന്ന് ഇഗ്വാന ലൈഫ്സ്റ്റൈൽസിലെ ഹരോൾഡ് റോണ്ടൺ സ്ഥിരീകരിച്ചു. "ഈ ആഴ്ച ഇത് രണ്ടാമത്തേതാണ്" എന്ന് അദ്ദേഹം പറ‍ഞ്ഞു. വീടുകളിൽ നിന്ന് ഇടയ്ക്കിടെ ഉടുമ്പുകളെ കണ്ടെത്തുന്നത് പതിവാണെന്നും റോണ്ടൺ വ്യക്തമാക്കി.1960-കളിൽ നിരവധി പേര്‍ ഇവിടെ ഉടുമ്പുകളെ വളര്‍ത്തിയിരുന്നു. ഇതിൽ ചിലത് ചാടിപ്പോവുകയും ചിലതിനെ ഉപേക്ഷിക്കുകയുമെല്ലാം ചെയ്തിരുന്നു. 

ഇഗ്വാനകൾ മനുഷ്യർക്ക് അപകടകരമല്ല. എന്നാൽ ഉടുമ്പുകളിൽ നിന്ന് സാല്‍മോണെല്ല ബാക്ടീരിയ വ്യാപകമായി പുറത്തുവരികയും അതുവഴി രോഗങ്ങള്‍ പിടിപെടുകയും ചെയ്യാം.

കാമുകി ഗർഭിണി; 69 ആം വയസ്സിൽ അച്ഛനാകാൻ ഒരുങ്ങി വ്ളാഡമിർ പുടിൻ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നു.താൻ ഒരു പെൺകുട്ടിക്ക് ജന്മം നൽകാൻ ഒരുങ്ങുകയാണെന്ന് മുൻ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ കാമുകിയുമായ അലീന കബയവെ (39) പ്രഖ്യാപിച്ചു. അലീനയിൽ പുടിന് രണ്ട് ആൺമക്കളും മുൻഭാര്യയിൽ രണ്ട് പെൺമക്കളുമുണ്ട്.

ജനറൽ എസ് വി ആർ എന്ന ടെലിഗ്രാം ചാനലാണ് പുടിൻ വീണ്ടും അച്ഛനാവാൻ പോകുന്ന വാർത്ത പുറത്ത് വിട്ടത്.അലീന ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തിയെന്നും, പെൺകുട്ടിയാണെന്ന് പരിശോധനയിൽ തെളിഞ്ഞുവെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.. അതേസമയം അലീന വീണ്ടും ഗർഭിണിയായതിൽ പുടിൻ അസ്വസ്ഥനാണെന്നും ഇവർ തന്നെ റിപ്പോർട്ട് ചെയ്യുന്നു.

30 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2013ലാണ് പുടിൻ ആദ്യ ഭാര്യ ല്യൂഡ്മില അലക്‌സാന്ദ്രേവ്‌ന ഒച്ചരത്‌നയെ വിവാഹമോചനം ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News