ന്യൂഡൽഹി: മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്ന ആളുകളുടെ വീഡിയോകൾ പലപ്പോഴും ഹൃദയം നിറക്കുന്നതാണ്. അധികം താമസിക്കാതെ സംഭവം വൈറലായി. ചെളിയിൽ കുടുങ്ങിയ ആനക്കുട്ടിയെ ഒരു സ്ത്രീ സഹായിക്കുന്നതാണ് വീഡിയോ.ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ക്ലിപ്പ് അധികം താമസിക്കാതെ വൈറലായി.
ചെളിയിൽ കാലുകൾ താഴ്ന്നു പോയി ആനക്കുട്ടി എഴുന്നേൽക്കാൻ പാടുപെടുന്നതും ഒടുവിൽ പെൺകുട്ടി എത്തി സഹായിക്കുന്നതും വീഡിയോയിലുണ്ട്. ഒടുവിൽ ആന തന്നെ തനിയെ ചെളിയിൽ നിന്നും കയറി എഴുന്നേറ്റ് നിക്കുന്നുണ്ട്. തന്നെ രക്ഷിച്ച പെൺകുട്ടിയോട് നന്ദി സുചകമായി ആനകുട്ടി തുമ്പിക്കൈ ഉയർത്തുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത് .
She helped the elephant baby to come out from the mud it was struck in. Baby acknowledges with a blessing pic.twitter.com/HeDmdeKLNm
— Susanta Nanda IFS (@susantananda3) October 27, 2022
ആനകുട്ടിയെ രക്ഷിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ കാഴ്ചക്കാരുടെ ഹ്രദയം കീഴടക്കിയിരിക്കുകയാണ്. 7000 ലൈക്കുകളും റീ ട്വീറ്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി പേരാണ് ഇത് പങ്ക് വെച്ചത്. പലരും പെൺകുട്ടിയെ കമൻറിൽ അഭിനന്ദിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...