Viral Video: പാമ്പിനെ കഴുത്തിലിട്ട് പെൺകുട്ടി ചെയ്തത് കണ്ടോ? വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: ഇവിടെ കൊടുത്തിരിക്കുന്ന വൈറൽ വീഡിയോയിൽ വളരെ കൂളായി പാമ്പിനെ കഴുത്തിൽ ചുറ്റി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ നിങ്ങൾക്ക് കാണാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 01:36 PM IST
  • ഈ വൈറൽ വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി ബാത്ത് ടബ്ബിൽ നിൽക്കുന്നതും ബ്രഷ് ചെയ്യുന്നതും കാണാം.
  • അപകടകാരിയായ പാമ്പിനെയും കഴുത്തിലിട്ട് കൊണ്ടുള്ള പെൺകുട്ടിയുടെ പല്ല് തേപ്പ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്.
  • പാമ്പും അവളെ ഉപദ്രവിക്കാതെ കഴുത്തിൽ കിടക്കുകയാണ്.
Viral Video: പാമ്പിനെ കഴുത്തിലിട്ട് പെൺകുട്ടി ചെയ്തത് കണ്ടോ? വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: ഇന്റർനെറ്റ് എന്നത് വ്യത്യസ്തമായ ഒരു ലോകം തന്നെയാണ്. നമ്മൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നിരവധി അത്ഭുതങ്ങളും കാര്യങ്ങളും അതിലുണ്ടാകും. ഇതിൽ നിന്നും പല കാര്യങ്ങളും നമുക്ക് പഠിക്കാൻ സാധിക്കുന്നു. ഇന്റർനെറ്റിൽ വരുന്ന മിക്ക കാര്യങ്ങളും പെട്ടെന്ന് വൈറലാകാറുണ്ട്. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പം വിശ്രമിക്കാൻ ഇന്റർനെറ്റിൽ പങ്കിടുന്ന വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഇവയിൽ, മൃഗങ്ങളുടെ വീഡിയോകൾക്ക് പ്രത്യേകം കാഴ്ചക്കാരുണ്ട്. 

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും നമ്മളെ അത്ഭുതപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ശരിക്കും നമ്മളെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഏഴ് അടി നീളമുള്ള പാമ്പിനെ കഴുത്തിലിട്ട് നിന്ന് പല്ല് തേക്കുന്ന പെൺകുട്ടിയെ നിങ്ങൾക്ക് വീഡിയോയിൽ കാണാം. പാമ്പ് കഴുത്തിൽ കിടക്കുന്നതിന്റെ ഭയം ഒന്നും പെൺകുട്ടിയിൽ കാണുന്നില്ല. വളരെ കൂളായി ഡാൻസ് ഒക്കെ ചെയ്താണ് പെൺകുട്ടി നിൽക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ariana (@snakemasterexotics)

Also Read: Viral Video: പാമ്പ് വിഷം ചീറ്റുന്നത് കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ... വീഡിയോ വൈറൽ

 

ഈ വൈറൽ വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി ബാത്ത് ടബ്ബിൽ നിൽക്കുന്നതും ബ്രഷ് ചെയ്യുന്നതും കാണാം. അപകടകാരിയായ പാമ്പിനെയും കഴുത്തിലിട്ട് കൊണ്ടുള്ള പെൺകുട്ടിയുടെ പല്ല് തേപ്പ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. പാമ്പും അവളെ ഉപദ്രവിക്കാതെ കഴുത്തിൽ കിടക്കുകയാണ്.

snakemasterexotics എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇൻസ്റ്റാ​ഗ്രാം ഉപയോക്താക്കൾ കമന്റ് സെക്ഷനിൽ പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News