Mexican viral Video: ആളുകൾക്ക് അൽപ്പം പേടിയുള്ള സസ്തനികളിൽ ഒന്നാണ് വവ്വാലുകൾ. അവയുടെ രൂപവും രാത്രി പറക്കലുകളും ആരാണെങ്കിലും ഒന്ന് പേടിക്കും. അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.മെക്സിക്കോയിലെ ഒരു ഗുഹയിൽ നിന്നും പറന്ന് പൊങ്ങിയ വവ്വാലുകളുടെ ഒരു കൂട്ടമാണ് ജനങ്ങളെ ഒന്നടങ്കം ഭയപ്പെടുത്തിയത്.
ട്വിറ്ററിലാണ് വവ്വാലുകൾ പറക്കുന്ന വീഡിയോ വൈറലായത്. ഇത് വരെ 6 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 169,000 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. വവ്വാലുകൾ പറക്കുന്ന ദൃശ്യങ്ങൾ ഒരു കാറിൽ നിന്നാണ് ആരോ പകർത്തിയത്. ഈ ഗുഹയിൽ നിന്ന് പുറത്തുവന്ന അനന്തമായ വവ്വാലുകളെ കാണുക എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.
Watch this endless river of bats emerging from this cave
This is Cueva de los Murciélagos in Mexico pic.twitter.com/JbmbhOdgHc
— Science girl (@gunsnrosesgirl3) July 22, 2022
ALSO READ: Viral Video : മാൻകുഞ്ഞിനെ താലോലിച്ചും, ഒപ്പം കളിച്ചും പുള്ളിപ്പുലി; വീഡിയോ വൈറൽ
ഒരേ സമയം ആകാശത്ത് കറുത്ത പുക പോലെ അതിവേഗം പറക്കുന്ന വവ്വാലുകളാണ് വീഡിയോയിൽ.ബാറ്റ്മാൻ വിളിച്ചിട്ടാണ് ഇവ എത്തിയതെന്നാണ് ഒരു ഉപയോക്താവ് കമൻറിട്ടത്.നമ്മുടെ ഗ്രഹത്തിന് (ഭൂമി) വവ്വാലുകൾ പ്രധാനമാണ്. പ്രകൃതിയുടെ ഒരു അത്ഭുതകരമായ സംഭവം എന്നായിരുന്നു മറ്റൊരാളടെ ഭാഷ്യം. അതേ സമയം ഇതിനെ അവിശ്വസനീയമെന്നാണ് ഒരാൾ പറഞ്ഞത്. നിരവധി പേരാണ് വീഡിയോ പങ്ക് വെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...