Viral Video: 'റെയിൻബോ പെരുമ്പാമ്പ്'; വൈറലായി മഴവില്ലഴകുള്ള പെരുമ്പാമ്പ്

Reticulated Python: വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണാണ് റെറ്റിക്യുലേറ്റഡ് പൈതൺ വിഭാ​ഗത്തിൽപ്പെട്ട പെരുമ്പാമ്പുകൾക്കുള്ളത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 12:02 PM IST
  • ഒരു വലിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിനെ ജെയ് ബ്രൂവർ കൈകളിൽ പിടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്
  • പാമ്പിന്റെ അതിമനോഹരമായ വർണ്ണാഭമായ നിറങ്ങൾ കാണിക്കുന്ന തരത്തിൽ, തറയിൽ ചുരുണ്ടിരിക്കുന്ന മഴവില്ല് നിറങ്ങളുള്ള പെരുമ്പാമ്പിനെ കാണാം
Viral Video: 'റെയിൻബോ പെരുമ്പാമ്പ്'; വൈറലായി മഴവില്ലഴകുള്ള പെരുമ്പാമ്പ്

വൈറൽ വീഡിയോ: ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ റെറ്റിക്യുലേറ്റഡ് പൈതൺ വിഭാ​ഗത്തിൽപ്പെട്ട പെരുമ്പാമ്പുകൾക്ക് ഒരു വർണ്ണ പാറ്റേണുണ്ട്. മഴവില്ല് പോലെ തോന്നുന്നതാണ് ഇവയുടെ വർണ്ണ വ്യത്യാസങ്ങൾ. വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണാണ് ഈ പെരുമ്പാമ്പുകൾക്കുള്ളത്.

റെപ്‌റ്റൈൽ സൂ പ്രിഹിസ്റ്റോറിക് ഇങ്കിന്റെ സ്ഥാപകനും പ്രസിഡന്റുമായ അമേരിക്കൻ യൂട്യൂബർ ജെയ് ബ്രൂവർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഒരു വലിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പിനെ ജെയ് ബ്രൂവർ കൈകളിൽ പിടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയിൽ, പാമ്പിന്റെ അതിമനോഹരമായ വർണ്ണാഭമായ നിറങ്ങൾ കാണിക്കുന്ന തരത്തിൽ, തറയിൽ ചുരുണ്ടിരിക്കുന്ന മഴവില്ല് നിറങ്ങളുള്ള പെരുമ്പാമ്പിനെ കാണാം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Jay Brewer (@jayprehistoricpets)

ALSO READ: Viral Video: കൂളായി കാറോടിച്ച് കുരങ്ങൻമാർ; ഒടുവിൽ സംഭവിച്ചത് കണ്ടോ?

പലരും ഈ പാമ്പിനെ 'റെയിൻബോ പെരുമ്പാമ്പ്' എന്നാണ് വിളിക്കുന്നത്. പക്ഷേ ഇത് പ്രത്യേക നിറങ്ങളുള്ള ഒരു സാധാരണ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണെന്ന് ജെയ് ബ്രൂവർ വിശദീകരിച്ചു. ഈ പാമ്പിന്റെ ചർമ്മം വളരെ മൃദുവും മനോഹരമായ നിറങ്ങളുള്ളതുമായിരിക്കും. 1.4 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. 1,21,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. പാമ്പിന്റെ സൗന്ദര്യത്തെ അഭിനന്ദിച്ച്‌ നിരവധി പേർ കമന്റ് ചെയ്തു. നിറത്തിലും പാറ്റേൺ വ്യതിയാനങ്ങൾക്കും പേരുകേട്ട റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളെ വളർത്തുന്നതിലാണ് ജെയ് ബ്രൂവർ പ്രശസ്തനായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന് ആറ് ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News