Viral video: 'പീക്ക് എ ബൂ' പാടുന്ന പക്ഷിയുടെ ക്യൂട്ട് വീഡിയോ വൈറൽ

Bird Viral video in Twitter: ട്വിറ്ററിൽ അലക്സ് കിന്റ്നർ എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 11:52 AM IST
  • ഒരു ചെറിയ മഞ്ഞ പക്ഷി അതിന്റെ ഉടമയുമായി കളിക്കുന്നതാണ് വീഡിയോയിലുള്ളത്
  • വീഡിയോയുടെ തുടക്കത്തിൽ, പക്ഷി ഒരു സോഡ ക്യാനിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതായി കാണാം
  • പെട്ടെന്ന് സോഡാ ക്യാനിന് മുകളിലേക്ക് തലയിട്ട് പക്ഷി വളരെ ക്യൂട്ടായി 'പീക്ക് എ ബൂ' പാടുന്നു
  • 3.6 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്
Viral video: 'പീക്ക് എ ബൂ' പാടുന്ന പക്ഷിയുടെ ക്യൂട്ട് വീഡിയോ വൈറൽ

വൈറൽ വീഡിയോ: ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോകളിൽ സന്തോഷം പകരുന്നത് അധികവും മൃ​ഗങ്ങളും പക്ഷികളുമായി ബന്ധപ്പെട്ടവയാണ്. വളരെ സമ്മർദ്ദത്തിൽ ഇരിക്കുന്ന സമയങ്ങളിൽ പോലും ഇത്തരം ദൃശ്യങ്ങൾ സന്തോഷവും ആശ്വാസവും പകരുന്നു. നിങ്ങൾ അത്തരം ദൃശ്യങ്ങൾ ആസ്വദിക്കുന്ന ആളാണെങ്കിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് തീർച്ചയായും സന്തോഷം പകരും. 

ട്വിറ്ററിൽ അലക്സ് കിന്റ്നർ എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു പക്ഷി ഒരു സ്ത്രീയുമായി സമയം ചിലവഴിക്കുന്നത് കാണാം. ഒരു ചെറിയ മഞ്ഞ പക്ഷി അതിന്റെ ഉടമയുമായി കളിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ തുടക്കത്തിൽ, പക്ഷി ഒരു സോഡ ക്യാനിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതായി കാണാം. പെട്ടെന്ന് സോഡാ ക്യാനിന് മുകളിലേക്ക് തലയിട്ട് പക്ഷി വളരെ ക്യൂട്ടായി 'പീക്ക് എ ബൂ' പാടുന്നു. 3.6 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. “ഇത് കാണുന്നതിൽ സംതൃപ്തിയുണ്ട്, ഇത് പങ്കിട്ടതിന് നന്ദി,” ഒരു വ്യക്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. “ഇത് വളരെ മനോഹരമാണ്.. ഇഷ്ടപ്പെട്ടു...,” മറ്റൊരാൾ പങ്കുവെച്ചു. “ഇഷ്‌ടപ്പെട്ടു, കാണാൻ വളരെ മനോഹരമായിരിക്കുന്നു,” ഹൃദയത്തിന്റെ ഇമോജിയോടൊപ്പം മൂന്നാമതൊരാൾ കുറിച്ചു. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ കാര്യം ഇതാണ്, ഈ ക്ലിപ്പ് 20-ലധികം തവണ കണ്ടു... വളരെ രസകരമാണ്,” എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News