Sun Ending | സൂര്യന് മരണം ഉണ്ടാവുമോ? പിന്നെ ഭൂമിക്ക് എന്ത് സംഭവിക്കും?

 സൂര്യന്‍ ഇല്ലാതായാല്‍ നമ്മുടെ സൗരയൂഥവും അതില്‍ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും വളരെ വ്യത്യസ്തമായിട്ടാണ് ദൃശ്യമാവുക.

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 04:23 PM IST
  • സൂര്യനിലെ ഊര്‍ജം നഷ്ടപ്പെട്ടാല്‍ സ്വാഭാവികമായും ബാക്കിയെല്ലാ ഗ്രഹങ്ങളും നശിച്ച്‌ പോകും
  • ഭൂമിയുടെ അതിവേഗ സഞ്ചാരത്താല്‍ സൂര്യന്റെ ആക്രമണത്തില്‍ ഭൂമി ഉള്‍പ്പെടില്ല
  • സൂര്യന്‍ ഇല്ലാതാവുന്നതിന്റെ അവസാന ഘട്ടത്തില്‍ ഭൂമി സുരക്ഷിതമായ ഇടത്തേക്ക് മാറും
Sun Ending | സൂര്യന് മരണം ഉണ്ടാവുമോ? പിന്നെ ഭൂമിക്ക് എന്ത് സംഭവിക്കും?

സൂര്യന് മരണം ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ? പലരും ഉൾക്കൊള്ളാത്ത സത്യങ്ങളിലൊന്നാണിത്. എങ്കില്‍ സത്യമിതാണ്. സൂര്യന്‍ തീര്‍ച്ചയായും ഇല്ലാതാവും. എന്നാല്‍ ഉടനെ അത് സംഭവിക്കില്ല.  സൂര്യന്‍ ഇല്ലാതാകുന്നത് ഹൈഡ്രജൻ പൂർണമായി ഇല്ലാതാകുന്നതോടെയാവും. എന്നാണ് പഠനങ്ങൾ പറയുന്നത്.അത് അഞ്ച് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളിലാണ് സംഭവിക്കുക. 

അതേസമയം സൂര്യനിലെ ഊര്‍ജസ്രോതസ്സിനെ ആശ്രയിച്ച്‌ നില്‍ക്കുന്ന ഭൂമിക്ക് അപ്പോള്‍ എന്ത് സംഭവിക്കും. ഇക്കാര്യത്തിലും ശാസ്ത്രജ്ഞര്‍ മറുപടി നല്‍കുന്നുണ്ട്. സൂര്യന്‍ ഇല്ലാതായാല്‍ നമ്മുടെ സൗരയൂഥവും അതില്‍ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും വളരെ വ്യത്യസ്തമായിട്ടാണ് ദൃശ്യമാവുക.

ബുധനെയും ശുക്രനെയും സൂര്യന്‍ വിഴുങ്ങുമെന്നാണ് പഠനത്തില്‍ പറയുന്നു. ഈ വിഴുങ്ങലില്‍ നിന്ന് ഭൂമി ചിലപ്പോള്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ടേക്കാം. എന്നാല്‍ രക്ഷപ്പെട്ടാലും ഭൂമി പിന്നീടൊരിക്കലും വാസയോഗ്യമാകില്ല. ഇവിടെ മനുഷ്യര്‍ക്കെന്നല്ല ഒരു ജീവജാലങ്ങള്‍ക്കും താമസിക്കാനാവില്ല. എന്നാല്‍ വ്യാഴത്തിന്റെ മറ്റ് ചില ഉപഗ്രഹങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലായിരിക്കും ഭൂമി.

സൂര്യനിലെ ഊര്‍ജം നഷ്ടപ്പെട്ടാല്‍ സ്വാഭാവികമായും ബാക്കിയെല്ലാ ഗ്രഹങ്ങളും  നശിച്ച്‌ പോകുമെന്നും പഠനത്തില്‍ പറയുന്നു. ഭൂമി വെളുത്ത നിറത്തിലുള്ള കുള്ളന്‍ ഗ്രഹമായി മാറുമെന്നാണ് കണ്ടെത്തല്‍. സൂര്യന്‍ ഇല്ലാതാവുന്നതിന്റെ അവസാന ഘട്ടത്തില്‍ ഭൂമി സുരക്ഷിതമായ ഇടത്തേക്ക് മാറുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭൂമിയുടെ ഈ അതിവേഗ സഞ്ചാരത്താല്‍ സൂര്യന്റെ ആക്രമണത്തില്‍ ഭൂമി ഉള്‍പ്പെടില്ല. എന്നാലും ഭൂമിക്ക് അതിന്റെ അന്തരീക്ഷം നഷ്ടപ്പെടും. അതുപോലെ സമുദ്രങ്ങൾ ഇല്ലാതാവും. ഇതോടെ ഭൂമി വാസയോഗ്യമല്ലാത്ത ഗ്രഹമാവും. കാലാവസ്ഥ നിയന്ത്രിക്കാൻ യാതൊന്നും ഭൂമിയിലുണ്ടാവില്ല. ഇതോടെ ഇവിടെ താമസിക്കുക എന്നത് അസാധ്യമായ കാര്യമായി മാറുമെന്ന് പ്രൊഫ ബോറിസ് ഗെയ്‌സിക്ക് പറയുന്നു.

വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. സൂര്യന്‍ ഭൂമിയെയും ശുക്രനെയും ബുധനെയും ചുറ്റിവരിയും ഈ സമയം വാതക ഭീമന്‍മാരായ വ്യാഴം, ശനി, യൂറാനസ്, നെപ്റ്റിയൂണ്‍ എന്നിവ വലംവെക്കുന്നത് വെളുത്ത കുള്ളന്‍ ഗ്രഹങ്ങളെയായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സൂര്യന്‍ ഇല്ലാതാകുന്നതോടെ  ഛിന്നഗ്രഹങ്ങളും  ചന്ദ്രന്‍മാരും തകരും. ഇവ ചിന്നിചിതറും. സൂര്യന്‍ ഹൈഡ്രജനാല്‍ സമ്പന്നമാണ്. സൂര്യൻ ഇത്രയധികം ജ്വലിക്കുന്നത് പിന്നിലെ കാരണം കത്താൻ സഹായിക്കുന്ന വാതകമായ ഹൈഡ്രജനാണ്. സൂര്യന്‍ ആദ്യം ചുവന്ന ഭീമന്‍ നക്ഷത്രമാകും. തുടര്‍ന്ന് അത് വെളുത്ത കുള്ളന്‍ ഗ്രഹമായി മാറും.

ഇത് സൂര്യനിലെ ജ്വലനത്തിന് ആവശ്യമായ ഇന്ധനം തീര്‍ന്നതിന് ശേഷമായിരിക്കും സംഭവിക്കുക. സൂര്യനും മറ്റ് ഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിമുട്ടല്‍ ഇവയെ തരിപ്പണമാകും. അതേസമയം കുള്ളന്‍ ഗ്രഹങ്ങളെ നനിരീക്ഷിച്ചപ്പോള്‍ അവയെല്ലാം വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News