ഡമാസ്കസ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മരണം. സിറിയയിൽ രാസായുധം നിർമ്മിക്കുന്ന ബാഷർ അൽ അസദിന്‍റെ സൈനിക കേന്ദ്രത്തിനു നേരെയാണ് വ്യോമാക്രമണം നടന്നത്. ലെബനൻ എയർബേസിൽ നിന്നും പറന്നുയർന്ന യുദ്ധ വിമാനമാണ് മാസയാഫ് നഗരത്തിൽ ആക്രമണം നടത്തിയത്.
റഷ്യൻ സൈന്യത്തിന്‍റെ ക്യാമ്പിനു സമീപമാണ് മാസയാഫ് നഗരം. ഇവിടെ റഷ്യയുടെ സയന്റിഫിക് റിസർച്ച് ആൻഡ് സ്റ്റഡീസ് റിസർച്ച് സെന്ററിന്‍റെ (എസ്-എസ്-ആർ-സി) സമീപത്താണ് ആക്രമണം നടന്നത്. ഇസ്രായേലിന്‍റെ ആക്രമണത്തെ സിറിയ കനത്ത രീതിയിൽ വിമർശിക്കുകയും ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും സിറിയ പ്രതികരിച്ചു.