തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർ ആയ തുളസീധരനാണ് ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പെറ്റി അടയ്ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആറ്റിങ്ങൽ പാലസ് റോഡിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ ഓട്ടോ സൈഡിൽ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോഴായിരുന്നു പോലീസ് പെറ്റി അടിച്ചത്. അല്പം കഴിഞ്ഞപ്പോൾ തുളസീധരന്റെ മൊബൈലിൽ ഫൈൻ അടയ്ക്കാനുള്ള സന്ദേശം എത്തി.
നിയമം തെറ്റിച്ചത് കൊണ്ടാകും പെറ്റി വന്നതെന്ന് കരുതിയ തുളസീധരൻ ഉടൻ തന്നെ അടുത്തുള്ള അക്ഷയയിലെത്തി ഫൈനും അടച്ചു. ഫൈൻ അടച്ചു കഴിഞ്ഞ രസീത് നോക്കിയപ്പോഴാണ് അബദ്ധം മനസിലായത്. ഹെൽമറ്റ് വയ്ക്കാത്തതിനാണ് ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ നമ്പറിൽ ഫൈൻ കിട്ടിയതെന്ന് തുളസീധരൻ അറിയുന്നത് അപ്പോഴാണ്. വർഷങ്ങളായി ആറ്റിങ്ങൽ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് കാട്ടുമ്പുറം സ്വദേശി തുളസീധരൻ. ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിനുള്ള വിചിത്രമായ പോലീസ് നടപടിക്കെതിരെ പരാതി നൽകാൻ തയ്യാറെടുക്കുകയാണ് തുളസീധരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...