കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

പ്രതികളായ ദീജുവിന്റെയും ജിതിന്റെയും പേരിൽ നിരവധി കേസുകൾ ഉണ്ട് 

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 11:19 PM IST
  • വിരോധത്തിൽ പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു.
കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ ശോഭ കുമാർ മകൻ ദീജു (24), വെള്ളനാട് കൂവക്കുടി നിധിൻ ഭവനിൽ ഉണ്ണികൃഷ്ണൻ മകൻ ജിതിൻ കൃഷ്ണ (26) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ 30ന് അർധരാത്രി 12.15ന് കച്ചേരി ജംക്‌ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ ബൈക്കിൽ പോയ ആനാട്, കല്ലിയോട് തീർത്ഥങ്കര കുന്നുംപുറത്ത് വീട്ടിൽ നിന്നും നെടുമങ്ങാട് അയണിമൂട് അഭിന മൻസിലിൽ താമസിക്കുന്ന പൊന്നുസ്വാമി പിള്ള മകൻ ശ്രീജിത്ത് (29)നെ പൂക്കടയ്ക്ക് മുന്നിൽ നിന്ന പ്രതികൾ കളിയാക്കി. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പൂക്കടയിലെ ജീവനക്കാരനായ ജിതിൻ കൃഷ്ണ പൂക്കടയിൽ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു.

ALSO READ : Trivian Foodie Car: യൂട്യൂബർ ട്രിവിയൻ ഫുഡ്ഡിയുടെ കാര്‍ അടിച്ചു തകര്‍ത്തു; മദ്യപിക്കാന്‍ പണം നല്‍കാത്തതിനെന്ന് കാര്‍ത്തിക്

ദീജുവിന്റെ പേരിൽ വേറെ നാലോളം കേസുകളും, ജിതിൻ കൃഷ്ണയുടെ പേരിൽ വേറെ മൂന്നോളം കേസുകളും ഉണ്ട്. ഇൻസ്പെക്ടർ ശ്രീകുമാരൻ നായർ, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മനോജ്, എസ്.സി.പി.ഒ ആർ.ബിജു, സി.പി.ഒ മാരായ ശ്രീനാഥ്‌, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ ആയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News