30 വർഷങ്ങൾക്ക് ശേഷം 2023 ജനുവരി 17 ന് ശനി രാശിമാറി സ്വന്തം രാശിയായ കുംഭ രാശിയിൽ പ്രവേശിക്കും. എല്ലാ രാശിക്കാരെയും ഈ രാശിമാറ്റം സ്വാധീനിക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി, മാനസിക പിരിമുറുക്കം, ജോലിയിൽ പ്രശ്നങ്ങൾ അങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഈ രാശിക്കാർ ഈ കാലയളവിൽ നേരിടേണ്ടി വരും. ഏതൊക്കെ രാശിയാണതെന്ന് നോക്കാം...
മേടം (Aries): ശനിയുടെ രാശിമാറ്റം സംഭവിക്കുമ്പോൾ മേടം രാശിക്കാർക്ക് ചെലവ് വർദ്ധിക്കും. അതിനാൽ രാശിമാറ്റം അവരുടെ സാമ്പത്തികാവസ്ഥയെ ബാധിക്കും. മിച്ചം പിടിക്കുന്ന പണം പോലും ചിലവഴിക്കേണ്ടി വന്നേക്കാം. ഈ വർഷം ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം പണം ഒരുപാട് ചെലവഴിക്കേണ്ടി വരും. അതിനാൽ വരുമാനത്തേക്കാൾ ചെലവ് കൂടുതലായിരിക്കും. ഇതുമൂലം മാനസികാവസ്ഥ വഷളാവുകയും കുടുംബജീവിതത്തിൽ പിരിമുറുക്കവും ഉണ്ടാകുകയും ചെയ്യുന്നു.
ചിങ്ങം (Leo): ചിങ്ങം രാശിക്കാരെയും ശനി ബാധിക്കും. ഈ കാലയളവിൽ ചിങ്ങം രാശിക്കാർക്ക് ശനിയുടെ ദോഷഫലങ്ങൾ നേരിടേണ്ടിവരും. 2023 ലെ ശനി രാശിമാറ്റം മൂലം ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഓഫീസ് ജോലിയിലുള്ളവർ ജോലിയിലെ പിരിമുറുക്കവും ടെൻഷനും കാരണം ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം.
ധനു (Sagittarius): ധനു രാശിയേയും ശനിയുടെ രാശിമാറ്റം ദോഷകരമായി ബാധിച്ചേക്കും. ഇക്കാരണത്താൽ, ധനു രാശിക്കാർക്ക് ജോലിസ്ഥലത്ത് പലതരം ആശയക്കുഴപ്പങ്ങളും തടസങ്ങളും നേരിടേണ്ടിവരും. ചെലവുകൾ കൂടും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ സമ്മർദ്ദത്തിന് കാരണമാകും. നിക്ഷേപങ്ങൾ വളരെ ശ്രദ്ധയോടെ മാത്രമെ നടത്താവൂ. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രമിച്ചാൽ വിജയിക്കും. ഈ വർഷം ഗൃഹനിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും പണം ചെലവഴിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...