Astro Tips: സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ബുധനാഴ്ച ഗണപതിപൂജ പ്രധാനം

Wednesday Tips: ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച  നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 08:38 AM IST
  • ഗണപതിയെ വിഘ്നഹർത്ത അല്ലെങ്കില്‍ സങ്കടമോചകന്‍ എന്നും വിളിക്കുന്നു. ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നത് വഴി സങ്കടമോചകനായ ഗണപതി എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും അകറ്റി നിങ്ങളുടെ ജീവിതം സന്തോഷകരമാക്കി മാറ്റുമെന്നാണ് വിശ്വാസം
Astro Tips: സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ബുധനാഴ്ച ഗണപതിപൂജ പ്രധാനം

Wednesday Tips: ഹൈന്ദവ വിശ്വാസത്തില്‍ ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ഈ ദിവസങ്ങളിൽ ദേവീദേവതകള്‍ക്കായി  നടത്തുന്ന അർച്ചനകളും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുത്തുമെന്നാണ് വിശ്വാസം.  

Also Read:  PM Modi Kerala Visit: ആ സുദിനം വന്നെത്തി; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ!! കനത്ത സുരക്ഷയില്‍ തൃശൂർ ന​ഗരം 
 
അതനുസരിച്ച് ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച  നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.  

Also Read:  Horoscope Today, January 3: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം അറിയാം   
 
ഗണപതിയെ വിഘ്നഹർത്ത അല്ലെങ്കില്‍ സങ്കടമോചകന്‍ എന്നും വിളിക്കുന്നു. അതായത്, നിങ്ങൾ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നത് വഴി  സങ്കടമോചകനായ ഗണപതി എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും അകറ്റി നിങ്ങളുടെ ജീവിതം സന്തോഷകരമാക്കി മാറ്റുമെന്നാണ് വിശ്വാസം.   

നിങ്ങള്‍  മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ഗണപതിയെ പ്രസാദിപ്പിക്കുക, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വിഷമതകളും  ഇല്ലാതാകും.  ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജ വിധിയിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. അതായത്, ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ  പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും. 
 
ഗണപതിയെ എങ്ങിനെ പ്രസാദിപ്പിക്കാം? അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ അറിയാം...

ബുധനാഴ്ച പ്രത്യേക ഗണപതി പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക.  നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുമെന്നാണ് വിശ്വാസം.  
 
ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. 

ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുന്നത് നിങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിയ്ക്കും.  

സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ മാറിക്കിട്ടാന്‍ ബുധനാഴ്ച ഗണപതിയേയും ദുർഗ്ഗാദേവിയേയും ആരാധിക്കണം. ഇത് തികച്ചും ലാഭകരമാണ്.  

ഗണപതിക്ക് മഞ്ഞനിറം വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍ ബുധനഴ്ച പൂജ നടത്തുമ്പോള്‍ ഗണപതിക്ക്‌ മഞ്ഞപ്പൂക്കൾ സമർപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട. നിയമപ്രകാരം ഗണപതിയെ പൂജിക്കുന്നതുവഴി എല്ലാ വിഘ്നങ്ങളും മാറിക്കിട്ടും. അതിനായി ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ  മഞ്ഞ പുഷ്പങ്ങൾ, മോദക് അല്ലെങ്കില്‍  ലഡ്ഡു എന്നിവ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ  ഗണപതി സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം.

മാനസിക പിരിമുറുക്കം നേരിടുന്നവര്‍ ബുധനാഴ്ച ഗണപതിയെ പൂജിക്കുക, ഇത് വ്യക്തിയുടെ എല്ലാ മാനസിക  ദുരിതങ്ങളും ഇല്ലാതാക്കും.

ഇതുകൂടാതെ ബുധനാഴ്ച ഗണപതിയെ ഈ മന്ത്രം കൊണ്ട് ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ വിഷമതകളും അകറ്റുന്നു. ഗണപതിയെ ആരാധിക്കുമ്പോൾ, 'ഓം ഗണപതയേ നമഃ' അല്ലെങ്കിൽ 'ശ്രീ ഗണേശായ നമഃ' എന്ന മന്ത്രം ജപിക്കുക.

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News